
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ മദ്രസകളില്‍ നടത്തുന്ന വിപുലമായ പരിപാടികളുമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ദേശീയഗാനം ചൊല്ലുന്നത് അടക്കമുള്ള കാര്യങ്ങള്‍ ദൃശ്യങ്ങളില്‍ പകര്‍ത്തണമെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശം സ്വീകരിച്ചും തള്ളിയുമാണ് മദ്രസകള്‍ ആഘോഷങ്ങള്‍ നടത്തിയത്.
വിവാദ ഉത്തരവില്‍ സമ്മിശ്ര പ്രതികരണമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. വിപുലമായ പരിപാടികളോടെയാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാറുള്ളതെന്ന് മദ്രസ അധികൃതര്‍ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ ചില മദ്രസകളില്‍ ദേശഭക്തി ഗാനമായ സാരേ ജഹാംസെ അച്ചയും ആലപിച്ചിരുന്നു.
നേരത്തെ, യോഗിയുടെ ഈ ഉത്തരവ് വിവാദമായിരുന്നു. എട്ട് മണിവരെ ദേശീയപതാക ഉയര്‍ത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ എല്ലാ മദ്രസകളും ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ചില മതപണ്ഡിതര്‍ പരസ്യമായി ഇതിനെതിരെ രംഗത്തുവന്നിരുന്നു.
ബറെയ്ലിയിലെ ഒരു പ്രധാന മദ്രസയില്‍ ദേശീയ ഗാനം ചൊല്ലുവാനും തയ്യാറായില്ല. പകരം സാരേ ജഹാംസെ അച്ചയാണ് ആലപിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുവാനും അവര്‍ തയ്യാറായില്ല.
സര്‍ക്കാര്‍ ഉത്തരവ് തങ്ങളുടെ ദേശഭക്തിയെ പരീക്ഷിക്കാനുള്ളതാണെന്നും അത് തെറ്റാണെന്നും സുന്നി ഉലമ കൗണ്‍സില്‍ കണ്‍വീനര്‍ ഹാജി മുഹമ്മദ് സാലീഹ് പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ ഗാനം ചൊല്ലാറില്ലെന്നും. അത് ബ്രിട്ടീഷ് രാജാവ് ജോര്‍ജ്ജ് അഞ്ചാമനെ പ്രകീര്‍ത്തിക്കുന്നതാണെന്നും അത് സ്വാതന്ത്ര സമര സേനാനികളെ താഴ്ത്തികെട്ടുന്നതിന് സമമാണെന്നും അവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.






