
ന്യൂഡല്‍ഹി: രാജധാനി എക്സ്പ്രസില്‍ കവര്‍ച്ച. യാത്രക്കാരുടെ 12 ലക്ഷം രൂപയിലധികം നഷ്ടപ്പെട്ടുവെന്നാണ് കണക്കുകള്‍. ട്രെയിന്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കൈയ്യിലുള്ള പണം നഷ്ടമായതതെന്ന് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ഏകദേശം എട്ടോളം കോച്ചുകളില്‍ നിന്നാണ് മോഷണം നടന്നിരിക്കുന്നത്. യാത്രക്കാരെ മയക്കുമരുന്ന് നല്കി മയക്കിയായിരുന്നു മോഷണം എന്നും പരാതികള്‍ ഉയരുന്നുണ്ട്. പെട്ടെന്ന് ഉറക്കം വരുന്നതുപോലെ തങ്കള്‍ക്ക് അനുഭവപ്പെട്ടെന്നും ഉറക്കമുണര്‍ന്നപ്പോള്‍ പേഴസും വിലപിടിപ്പുള്ള വസ്തുക്കളെല്ലാം നഷ്ടപ്പെട്ടുവെന്നും സ്റ്റേഷനില്‍ എത്തി യാത്രക്കാര്‍ പോലീസിനോട് പറഞ്ഞു.
വ്യത്യസ്ത കോച്ചുകളില്‍ നിന്നായിട്ടാണ് മോഷണം നടന്നിരിക്കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.






