
സൂപ്പര്‍ പുരുഷ താരങ്ങള്‍ വരുമ്പോള്‍ മാത്രം കാണാറുള്ള ആരാധകരുടെ തള്ളി കയറ്റം ഇന്നലെ ഒരു നടിക്കായി മാറി. കേരളത്തില്‍ തന്നെ ഇന്നലെ ചര്‍ച്ചയും ആവേശവും ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആയിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് സണ്ണിയെ കാണാന്‍ എംജി റോഡില്‍ തടിച്ചു കൂടിയത്. എന്നാല്‍ ഇതിനു പിന്നാലെ സണ്ണിയെയും കാണാനെത്തിയ ആരാധകരെയും വിമര്‍ശിച്ച് ഒരുപാട് പേരെത്തി. എന്നാല്‍ ഈ വിഷയത്തില്‍ സണ്ണി ലിയോണ്‍ എന്ന സ്വന്തം നിലപാടുകളുള്ള സ്ത്രീയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി അരുന്ധതി.
പോണ് ഇന്‍ഡസ്ട്രിയില്‍ അനുഭവിക്കാത്ത സ്ത്രീവിരുദ്ധത ബോളിവുഡില്‍ ഉണ്ടെന്ന് തുറന്നുപറഞ്ഞ, നിറം നോക്കാതെ കുഞ്ഞിനെ ദത്തെടുത്ത, കോണ്ടം പരസ്യത്തില്‍ അഭിനയിക്കുന്നത് മനുഷ്യരുടെ നന്മയ്ക്കാണെന്ന് പറഞ്ഞ സണ്ണി ലിയോണി സൂപ്പറാണ്.
കുത്തകകള്‍ക്ക് വേണ്ടി സ്ത്രീശാക്തീകരണ പരസ്യങ്ങളില്‍ നിന്നുകൊടുക്കാത്ത, പ്രവര്‍ത്തിയില്‍ ഫെമിനിസമുള്ള സ്ത്രീ.
അവരെ കാണാന്‍ ആളുകള്‍ തടിച്ചുകൂടുകതന്നെ വേണം. പക്ഷെ കൊച്ചിയില്‍ ഇന്നുകണ്ട ആണ്‍കൂട്ടം 2014 നവംബര്‍ 2 ന് ഉമ്മ കാണാന്‍ വന്നവരുടെ പുനഃസമാഗമമല്ലേ എന്ന് വര്‍ണ്ണ്യത്തിലാശങ്ക!
സണ്ണി ലിയോണിയെന്ന, സുന്ദരിയും ധീരയുമായ സൂപ്പര്‍സ്റ്റാറിന്റെ ആരാധകരെക്കൊണ്ട് കൊച്ചി സ്തംഭിക്കുന്ന ഒരു ദിവസമുണ്ടാകട്ടെ!
എഴുത്തുകാരന് സുസ്മേത് ചന്ദ്രോത്തും സണ്ണി ലിയോണ്‍ ആരാധകരെ പിന്തുണച്ച് എത്തിയിരുന്നു. സണ്ണി ലിയോണെ വിമര്‍ശിക്കുന്നവര്‍ രഹസ്യമായി അവരെ ആരാധിക്കുന്നവരാണെന്നായിരുന്നു സുസ്മേതിന്റെ കുറിപ്പ്.






