
മുംബൈ: 1000, 500 രൂപ പുതിയ നോട്ടുകള്‍ക്ക് പിന്നാലെ പുതിയ 50 രൂപ നോട്ടുകളും എത്തുന്നു. പുതിയ നോട്ടിന്റെ മാതൃകയും വിവരങ്ങളും ആര്‍ബിഐ ഔദ്യോഗികമായി പുറത്തു വിട്ടു. നീല നിറത്തിലാണ് 50 രൂപ നോട്ട് വരുന്നത്. നോട്ടിന്റെ ഒരു പുറത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും ഒരു വശത്ത് ഹംപിയിലെ രഥ ശില്‍പ്പത്തിന്റെ ചിത്രവുമാണുള്ളത്.
പുതിയ 50 രൂപയുടെ ചിത്രങ്ങള്‍ വെള്ളിയാഴ്ച വൈകിട്ടാണ് ഔദ്യോഗികമായി പുറത്തു വിട്ടത്. കൂടുതല്‍ സുരക്ഷാ ഘടകങ്ങളുള്ള നോട്ടില്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പാണ് ഉണ്ടാവുക. നിലവിലുള്ള 50 രൂപയും തുടരും. 50 പുറത്തിറങ്ങുന്നതിന് മുന്‍പായി 200 രൂപ നോട്ടുകള്‍ വരുമെന്നാണ് കരുതുന്നത്.
നോട്ട് നിരോധനത്തിന് ശേഷം ഇറങ്ങിയ 2000 രൂപ നോട്ട് ചെറിയ ഇടപാടുകള്‍ക്ക് ബുദ്ധിമുട്ടാണെന്ന പ്രശ്നം ഉയര്‍ന്നതോടെയാണ് ചെറിയ മൂല്യമുള്ള നോട്ടുകള്‍ കൂടുതലായി ഇറക്കുന്നത്. സെപ്റ്റംബറില്‍ 200 രൂപ നോട്ടുകള്‍ ബാങ്കു വഴി വിതരണം ചെയ്യും.






