
ചെന്നൈ: എഐഎഡിഎംകെ ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ ശരിയായ രീതിയില്‍ മുന്നോട്ടുപോകുമെന്നും രണ്ടു ദിവസത്തിനകം അനുകൂല നടപടിയുണ്ടാകുമെന്നും മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. ലയനവുമായി ബന്ധപ്പെട്ട അനദ്യോഗിക ചര്‍ച്ചകള്‍ നടന്നുവെന്നും പാര്‍ട്ടി പുരട്ചി തലൈവി അമ്മ വിഭാഗം നേതാവ് കൂടിയായ പനീര്‍ശെല്‍വം പറയുന്നു.
മധുരയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പനീര്‍ശെല്‍വം ഞായറാഴ്ച പുറപ്പെടടും. ഇരുപക്ഷ നേതാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇതോടെ പരിഹരിക്കുമെന്നാണ് സൂചന. പനീര്‍ശെല്‍വത്തിന് ഉപമുഖ്യമന്ത്രി പദവി നല്‍കിയേക്കുമെന്നും വി.കെ ശശികലയെ പുറത്താക്കില്ലെന്നും സൂചനയുണ്ട്. എന്നാല്‍ ഉപാധികളില്ലാതെയാണ് ലയനത്തിന് തയ്യാറായിരിക്കുന്നതെന്നാണ് പനീര്‍ശെല്‍വം പറയുന്നത്.
മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ജുഡീഷ്യല്‍ അന്വേഷണത്തിനു പകരം സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യം ശക്തമാണ്.






