
കമല്‍ ഹാസനും ഗൗതമിയും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത നല്കിയ തമിഴ് മാധ്യമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗതമി. 'വിഡ്ഢികള്‍ പിറുപിറുക്കയും പട്ടികള്‍ കുരയ്ക്കുകയും ചെയ്തോട്ടെ. ഞാന്‍ മുന്പോട്ട് പോവുകയാണ്. എല്ലാവരും അവരവരുടെ ജീവിതമാണ് നോക്കേണ്ടത്, അല്ലാതെ മറ്റുള്ളവര്‍ എന്തു ചെയ്യുന്നെന്നല്ല' എന്ന് ഗൗതമി ട്വിറ്ററില്‍ കുറിച്ചു. അതോടൊപ്പം വ്യാജ വാര്‍ത്തയും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നവംബറിലാണ് ദീര്‍ഘ നാളത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേര് പിരിഞ്ഞത്. നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല. കാന്‍സര്‍ രോഗ സമയത്താണ് ഗൗതമിയും കമലും അടുത്തത്. പിന്നീട് അസുഖം മാറി സിനിമയില്‍ സജീവമാകുകയുമായിരുന്നു.ഇതിനിടെയാണ് വേര് പിരിയുകയാണെന്ന് വ്യക്തമാക്കിയത്. തങ്ങളുടെ വഴികള്‍ അകന്നു കഴിഞ്ഞെന്നും ഇനി ഒരിക്കലും അടുക്കുകയില്ലെന്നും ഗൗതമി പറഞ്ഞിരുന്നു. ഇനിയുള്ള ജീവിതം മകള്‍ക്കു വേണ്ടിയാണെന്നും ഗൗതമി വ്യക്തമാക്കി.







Comments