കര്‍ഷകരില്‍ നിന്നും ഇനി പശുവിന്പാല് മാത്രമല്ല, പശുവിന്റെ മൂത്രവും സര്‍ക്കാര്‍ ശേഖരിക്കും. കര്‍ഷകരില്‍ നിന്നും ഗോമൂത്രം വിലയ്ക്കെടുക്കണമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച 'ഗോ സേവാ ആയോഗ്' ശിപാര്‍ശ. ലിറ്ററിന് 10 രൂപയെങ്കിലും ഗോമൂത്രത്തിന് വില നല്‍കണമെന്നാണ് ശിപാര്‍ശ.
കറവ വറ്റുന്ന പശുക്കളെ അറക്കാനായി വില്‍ക്കുന്നത് തടയാനാണ് സര്‍ക്കാരിന്റെ ഈ നീക്കം. വളം, കീടനാശിനി എന്നിവ നിര്‍മിക്കാനുള്ള ഗവേഷണത്തിനായി കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന ഗോമൂത്രം ഉപയോഗിക്കാമെന്നാണ് സമിതി പറയുന്നത്. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവിന്റെ ഗോശാലയല് 200 പശുക്കള്‍ തീറ്റ കിട്ടാതെ ചത്ത പശുക്കളുടെ വാര്‍ത്ത രാജ്യത്താകമാനം ബി.ജെ.പിക്ക് നാണക്കേട് സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
ഗോമൂത്രത്തിന് അഞ്ചോ ഏഴോ രൂപ നല്കിയാല് തന്നെ കര്‍ഷകര്‍ പശുവിനെ ഉപേക്ഷിക്കുന്നത് തടയാമെന്ന് സമിതി പറയുന്നു.

Comments