തിരുവനന്തപുരം: കനത്ത മഴയും പ്രകൃതിക്ഷോഭവും മൂലം ഇന്ന് നടന്ന വിവിധ തസ്തികകളിലേക്കുള്ള പത്താംതരം പൊതുപ്രാഥമിക പരീക്ഷയുടെ (മൂന്നും നാലും ഘട്ടങ്ങൾ) പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് കേരള പി.എസ്.സി അറിയിച്ചു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇവർക്ക് 2026 ഓഗസ്റ്റ് 22ന് നടക്കുന്ന അവസാനഘട്ട പരീക്ഷയിൽ പങ്കെടുക്കാൻ അവസരം ഒരുക്കും. ഇതിനായി പി.എസ്.സി പിന്നീട് പുറത്തിറക്കുന്ന മാർഗനിർദേശങ്ങൾ അനുസരിച്ച് അപേക്ഷ സമർപ്പിക്കണം. അപേക്ഷാ നടപടിക്രമങ്ങളും മറ്റ് വിശദാംശങ്ങളും പ്രത്യേകം അറിയിക്കുമെന്ന് പി.എസ്.സി വ്യക്തമാക്കി.
അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടർന്ന് വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു. ഓഗസ്റ്റ് 4, 5 തീയതികളിൽ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പി.എസ്.സി അറിയിച്ചു.

Comments