ബെംഗളൂരു: കാവേരി നദീജല തർക്കത്തിനിടെ തമിഴ്നാടിന് കർണാടക വെള്ളം തുറന്നുനൽകി. കബനി അണക്കെട്ടിൽ നിന്നാണ് സെക്കൻഡിൽ 10,000 ഘനഅടി വെള്ളം തുറന്നുവിട്ടത്. കേരളത്തിൽ കനത്ത മഴ തുടരുന്നതിനെ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെയാണ് നടപടി. നിലവിൽ സെക്കൻഡിൽ 15,500 ഘനഅടി വെള്ളമാണ് അണക്കെട്ടിലേക്ക് എത്തുന്നത്.
നേരത്തെ, അടുത്ത 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക്സ് വീതം തമിഴ്നാടിന് ജലം നൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി നിർദേശിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് വരൾച്ചയാണെന്ന് ചൂണ്ടിക്കാട്ടി കർണാടക ഈ നിർദേശം നടപ്പാക്കാൻ വിസമ്മതിക്കുകയും കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയെ സമീപിക്കുകയും ചെയ്തു. എന്നാൽ അതോറിറ്റി ചേർന്ന യോഗത്തിൽ കർണാടകയുടെ ആവശ്യം തള്ളുകയായിരുന്നു.
ഇതിനിടെ, കാവേരി ജലവിഷയത്തിൽ കർണാടകയിൽ പ്രതിഷേധം ശക്തമാകുകയാണ്. വിവിധ കന്നഡ സംഘടനകളും കർഷക സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ബെംഗളൂരു സന്ദർശിക്കേണ്ട സാഹചര്യമല്ല നിലവിലുള്ളതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഉന്നതതല യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തമിഴ്നാടുമായി ചർച്ച നടത്താൻ ഇത് അനുയോജ്യമായ സമയമല്ലെന്നും കൂടിക്കാഴ്ച മാറ്റിവയ്ക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാണ്ഡ്യ, മൈസൂരു, ശ്രീരംഗപട്ടണം എന്നിവിടങ്ങളിൽ പ്രതിഷേധം തുടരുകയാണ്. ഓഗസ്റ്റ് 13ന് കർണാടക ബന്ദിനും വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി കർണാടകയിലെത്തിയാൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Comments