ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ഇന്ന് രാജ്യ സഭയില്‍ സത്യപ്രതിജ്ഞചെയ്യ്തു. ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു സത്യവാചകം ചൊല്ലികൊടുത്തത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം സ്മൃതി ഇറാനി വെങ്കയ്യ നായിഡുവിന്റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി. ആഗസ്റ്റില്‍ ഏറെ വിവാദമുണ്ടായ തെരഞ്ഞെടുപ്പിനൊടുവിലാണ് ഇരുവരും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ബിജെപി ദേശീയാധ്യക്ഷന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയും സോണിയാ ഗാന്ധിയുടെ വിശ്വസ്ഥനുമായ അഹമ്മദ് പട്ടേലും അന്നു നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. വലിയ രാഷ്ടീയ നാടകങ്ങളാണ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ അരങ്ങേറിയത്.






