
ഹൈദരാബാദ്: 'ഞാനൊരു കൊലയാളി, എനിക്ക് എന്തും ചെയ്യാന്‍ കഴിയും. എന്റെ കൈഞരമ്പ് മുറിക്കാന്‍ പറ്റുമെങ്കില്‍ നിന്റെ കഴുത്തറുക്കാനും എനിക്ക് നിഷ്പ്രയാസം കഴിയും....' തന്നെ വിടാതെ പിന്തുടര്ന്ന് വേട്ടയാടിയ ആ ക്രൂരന്റെ വാക്കുകള്‍ മറക്കാനാവാതെ ഒരു പതിമൂന്നുകാരി. തന്നെ ക്രൂരമായി പീഡിപ്പിരുന്ന ആ 22 കാരനെ പോലീസ് അറസ്റ്റു ചെയ്തുവെങ്കിലും ഏറ്റ പീഡനങ്ങളുടെ ഞെട്ടലില്‍ നിന്ന് മുക്തിനേടാന്‍ ആ കൗമാരക്കാരിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ജയിലിലാകും മുന്‍പ് അവന് പറഞ്ഞ ഭീഷണിവാക്കുകള്‍ ഇപ്പോഴും അവളുടെ കാതുകളില്‍ അലയടിക്കുന്നു. 'നാളെയോ പത്തുവര്‍ഷങ്ങള്‍ക്കു ശേഷമോ ഞാന്‍ പുറത്തുവരും. അപ്പോള്‍ ഞാന്‍ നിന്നെ തേടിയെത്തും.'പെണ്‍കുട്ടിയുടെ ഓരോ ചലനവും നിരീക്ഷിക്കാന്‍ അവന് തന്റെ സുഹൃത്തുക്കളെയും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളില്‍ എട്ടാം €ാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പാണ് 22കാരനായ അസം പഞ്ചാരവാക്കു പറഞ്ഞ് പിന്നാലെ കൂടിയത്. എന്നാല്‍ തന്റെ ജീവിതം വലിയ ദുരിതത്തിലേക്ക് തള്ളിയിടുന്നതാണ് ആ കൂടിക്കാഴ്ചകള്‍ എന്ന് അവള് ഒരിക്കലും കരുതിയിരുന്നില്ല. സൗഹൃദം പ്രണയത്തിലേക്ക് വളര്‍ന്നതോടെ അവന്റെ സ്വഭാവം മാറി. മാതാപിതാക്കള്‍ ഇല്ലാത്ത സമയം നോക്കി അവന് അവളുടെ വീട്ടില്‍ അതിക്രമിച്ചുകയറി. പലതവണ അവളെ ബലാത്കാരമായി പീഡിപ്പിച്ചു. ഇക്കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ സഹോദരങ്ങളെ വകവരുത്തുമെന്ന് വരെ ഭീഷണിയായി.
ഒരിക്കല്‍ അവനോട് സംസാരിക്കാന്‍ അവള് വിമുഖത പ്രകടിപ്പിച്ചു. ഇതോടെ രോഷാകുലനായ അവന് സ്വന്തം കൈതണ്ടിലെ ഞരമ്പ് മുറിച്ചു. അവളുടെ കയ്യും മുറിക്കാന്‍ ശ്രമിച്ചു. 'എനിക്ക് സ്വന്തം കൈഞരമ്പ് മുറിക്കാന്‍ കഴിയുമെങ്കില്‍ നിന്റെ കഴുത്തറുക്കാനും പറ്റു'മെന്നായിരുന്നു പിന്നീട് അവന്റെ ഭീഷണി. ഇതും പറഞ്ഞ് അവന് കത്തി അവളുടെ കഴുത്തില്‍വച്ചു. ഞാനൊരു കൊലയാളിയാണ്. എനിക്ക് എന്തും ചെയ്യാന്‍ കഴിയുമെന്നായിരുന്നു അവന്റെ ഭീഷണി.
ഈ മാസം ആദ്യം അസമിന്റെ മതാവ് പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ച് വിവാഹലോചന നടത്തിയപ്പോഴാണ് ഇവരുടെ ബന്ധം പുറത്തറിയുന്നത് തന്നെ. പെണ്ണുചോദിച്ചുള്ള അവരുടെ വിളിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ആ അമ്മ ഞെട്ടി. തന്റെ മകള്‍ കളിച്ചുനടക്കേണ്ട പ്രായമാണെന്നും അവളെ വിവാഹം കഴിപ്പിച്ച് അയക്കണമെന്നാണോ നിങ്ങള്‍ പറയുന്നതെന്നും അവര്‍ തിരിച്ചടിച്ചു. എന്നാല്‍ തന്റെ മകന് എന്തും ചെയ്യാന്‍ കഴിയുമെന്ന ഭീഷണിയാണ് അസമിന്റെ അമ്മയില്‍ നിന്ന് ലഭിച്ചത്. ഒരാഴ്ചയ്ക്കു ശേഷം മകളെ അവന് തട്ടിക്കൊണ്ടുപോയെന്നും ആ അമ്മ പറയുന്നു.
നീതി തേടി പെണ്‍കുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചു. മകളെ ഗുല്‍ബര്‍ഗയിലേക്ക് അവന് കടത്തിയതെന്ന് രണ്ടു ദിവസത്തിനു ശേഷമാണ് അവര്‍ക്ക് അറിയാന്‍ കഴിഞ്ഞത്. തനിക്ക് വെളുത്ത ഗുളികകള്‍ അവനും കൂട്ടുകാരും നല്‍കിയെന്നും അതിനു ശേഷം താന്‍ ഉറക്കത്തിലായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പെണ്‍കുട്ടി പറയുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ അസം അറസ്റ്റിലായി. ഇയാള്‍ക്കെതിരെ ലൈംഗിക അതിക്രമം, തട്ടിക്കൊണ്ടുപോകാല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ പോലീസ് ചുമത്തി. എന്നാല്‍ അവന്റെ വീട്ടുകാരെയോ സുഹൃത്തുക്കളെയോ പോലീസ് തൊട്ടില്ലെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു.
അസമിന്റെ സുഹൃത്തുക്കളില്‍ നിന്ന് തുടര്‍ച്ചയായി ഭീഷണി ഇവള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതോടെ സ്കൂളില്‍ പോകുന്നത് അവള് ഉപേക്ഷിച്ചു. പെണ്‍കുട്ടിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന് ബാലാവകാശ പ്രവര്‍ത്തക അച്യൂത റാവു ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കണം. പ്രദേശവാസികള്‍ക്കു മുഴുവന്‍ പോലീസ് കൗണ്‍സിലിംഗ് നല്‍കണം. ഒരു കേസ് രജിസ്റ്റര്‍ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. അവര്‍ക്ക് നിയമം അനുശാസിക്കുന്ന എല്ലാ നഷ്ടപരിഹാരം നല്‍കണം. അവളുടെ പിതാവ് ഒരു ഓട്ടോ ഡ്രൈവറാണ്. അവര്‍ക്ക് പോരാട്ടത്തിനുള്ള കെല്പില്ല. ഭയം കൂടാതെ അവള്‍ക്ക് സ്കൂളില്‍ പോകാനുള്ള സാഹചര്യമുണ്ടാകണമെന്നും അച്യുത റാവു പറയുന്നു.






