
പത്തനംതിട്ട: പാതാളം സ്വര്‍ഗ്ഗമാക്കുകയെന്ന സദ്ദുദേശത്തോടെയാണ് വാമനന് മഹാബലിയെ ചവിട്ടി താഴ്ത്തിയത്് അതിനാല്‍ ഓണത്തിന് വാമന ജയന്തി ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന്. വാമനനെയും മഹാബലിയേയും ഒരു പോലെ സ്വീകരിക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡിന്റേത്. മനുഷ്യാവതാരമായ വാമനനെക്കുറിച്ച് സത്യ വിരുദ്ധമായ കഥകളാണ് പ്രചരിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
വാമന പുരാണം പ്രകാരം മഹാബലിയുടെ സദ്ഭരണത്തില്‍ പ്രീതിപ്പെട്ട മഹാവിഷ്ണു ഭൂമിയെപ്പോലെ പാതാളവും സ്വര്‍ഗമാക്കാന്‍ മഹാബലിയെ ചവിട്ടി താഴ്ത്തുകയായിരുന്നു. അതിനാല്‍ തിരുവോണനാള്‍ വാമന ജയന്തി ആഘോഷിക്കുന്നതില്‍ തെറ്റില്ല. വിശ്വസത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ടെന്നും പ്രയാര്‍ പറഞ്ഞു.
കൊമ്പന് മീശയും കുട വയറും വികൃത ചിരിയുമൊക്കെ വരുത്തി മഹാബലിയെ വേഷങ്ങളിലും പരസ്യങ്ങളിലും ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല. വാമനാവതാരവും മഹാബലിയുടെ പ്രസക്തിയും എന്ന വിഷയത്തില്‍ തിരുവേണ ദിവസം സന്നിധാനത്ത് നടക്കുന്ന സംവാദത്തിന്റെ അടിസ്ഥാനത്തില്‍ മഹാബലിയുടെ യഥാര്‍ത്ഥ ചിത്രത്തിന് രൂപം നല്‍കും എന്നും പ്രയാര്‍ അഭിപ്രായപ്പെട്ടു.






