
മെല്‍ബണ്‍ : വിമാന ടിക്കറ്റ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഓസ്ട്രേലിയയിലുള്ള പ്രവാസി മലയാളികളില്‍ നിന്നും ലക്ഷങ്ങള്‍ കബളിപ്പിച്ച മെല്‍ബണ്‍ മലയാളി ഒളിവില്‍. ഭാര്യയും രണ്ട് മക്കളുമായി മെല്‍ബണില്‍ താമസിക്കുന്ന എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയായ ജോസഫ് സ്വീറ്റ്സണാണ് മുങ്ങിയത്.
അയല്‍ലണ്ടില്‍ നിന്നുമാണ് ജോസഫ് മെല്‍ബണില്‍ എത്തിയത്. വളരെ ആകര്‍ഷകമായ നിരക്കില്‍ വിമാന ടിക്കറ്റ് നല്കി തുക വാങ്ങിയ ശേഷം ജോസഫ് മുങ്ങിയതായാണ് പരാതി. ആദ്യം യഥാര്‍ത്ഥ ടിക്കറ്റ് നല്കി വിശ്വാസം നേടിയെടുക്കുന്ന ഇയാള്‍ ഈ ബന്ധം ഉപയോഗിച്ചാണ് കൂടുതല്‍ പേരെ കെണിയില്‍ പെടുത്തിയത്.
മലയാളികള്‍ കൂട്ടത്തോടെ നാട്ടില്‍ പോകുന്ന ഡിസംബര്‍ മാസത്തില്‍ ടിക്കറ്റുകള്‍ ഏര്‍പ്പാടാക്കി എയര്‍ ലൈന്‍ കമ്പനികള്‍ ഇഷ്യൂ ചെയ്യാത്ത വ്യാജ ടിക്കറ്റുകളും നല്കി പ്രവാസികളെ കബളിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ടിക്കറ്റുകളില്‍ വ്യക്ത ലഭിക്കാനായി വിമാന കമ്പനികളെ നേരിട്ട് ബന്ധപ്പെട്ട ചില ഉപഭോകതാക്കളാണ് കാര്യങ്ങള്‍ മനസ്സിലാക്കിയതും തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞതും. സംഭവം അറിഞ്ഞ ജോസഫ് സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു.
ഇയാളുടെ ഭാര്യ മെല്‍ബണില്‍ ഒരു െ്രെപവറ്റ് ഹോസ്പിറ്റലിലെ നഴ്സായി ജോലി ചെയ്യുകയാണ്. രണ്ടു കൊച്ചുകുട്ടികളും, ഭാര്യയും ഇപ്പോഴും ഓസ്ട്രേലിയയില്‍ തന്നെയുണ്ട്.പണം നഷ്ടപ്പെട്ട മലയാളികള്‍ ജോസഫിന്റെ വീട്ടിലെത്തി ഭാര്യയോട് പണം തിരികെ ചോദിച്ചപ്പോള്‍ ഭര്‍ത്താവ് സ്ഥലം വില്ക്കാന് നാട്ടില്‍ പോയിരിക്കുകയാണെന്നും, ഉടന്‍ തന്നെ പണം എല്ലാവര്ക്കും തിരികെ നല്‍കുമെന്നുമാണ് വിവരം ലഭിച്ചത്.






