
ശ്രീലങ്കയുമായുള്ള ഏകദിന മത്സരങ്ങില്‍ മുന്‍ നായകന് ധോണിയുടെ പങ്ക് ചെറുതല്ല. രണ്ട് ഏകദിനങ്ങളില്‍ ടീം കളി കൈവിട്ടപ്പോള്‍ ധോണിയാണ് കളി തിരിച്ചുപിടിച്ചത്. രണ്ടാം ഏകദിനത്തില്‍ തോല്‍വിയുടെ വക്കിലെത്തിലപ്പോള് ഏട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ച് 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് ധോണി കെട്ടിപ്പൊക്കിയത്.
മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മയെ കൂട്ടുപിടിച്ച് ടീമിന്റെ രക്ഷനായി എത്തിയതും ധോണി തന്നെയായിരുന്നു. എന്നാല്‍ ലങ്കയ്ക്കെതിരായ നിശ്ചിത ഓവര്‍ സ്ക്വാഡിലേക്ക് ധോണിയെ ഉള്പെടുത്തുന്നതില് ചീഫ് സെലക്ടറും മുന്‍ ഇന്ത്യന്‍ താരവുമായ എംഎസ്കെ പ്രസാദ് സംശയം പ്രകടിപ്പിച്ചിരുന്നു. ധോണി മികവ് പ്രകടിപ്പിച്ചില്ലെങ്കില്‍ പകരം വേറെയാളെ ടീമിലെടുക്കുമെന്ന് എംഎസ്കെ സൂചിപ്പിച്ചു.
ധോണിയെക്കുറിച്ച് നടത്തിയ ഈ പരാമര്‍ശത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഉടന്‍തന്നെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ കടുത്ത വിമര്‍ശനമാണ് എംഎസ്കെയ്ക്ക് നേരിടേണ്ടിവന്നത്.




