കോഴിക്കോട്: മാനാഞ്ചിറ ഡോ. സി.ബി.സി. മെമ്മോറിയല്‍ കോര്‍ട്ടില്‍ നടക്കുന്ന ഫിയാസേ്റ്റാ സുവര്‍ണ ജൂബിലി അഖിലേന്ത്യാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗം ലീഗ് മത്സരങ്ങള്‍ ഇന്ന് സമാപിക്കും.
സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ നടക്കും. ബുധനാഴ്ച രാത്രി വൈകി നടന്ന പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ നേവിയെ (94-64) തോല്‍പ്പിച്ച് ഇന്ത്യന്‍ ബാങ്ക് പുരുഷ ടീം സെമിയില്‍ കടന്നു. ഗ്രൂപ്പ് എയില്‍നിന്ന് ഐ.സി.എഫ്. ചെന്നൈയും സെമിയില്‍ ഇടംപിടിച്ചു.
ഒന്നാം പകുതിയില്‍ 47-26 ന് മുന്നിലായിരുന്ന ഇന്ത്യന്‍ ബാങ്കിനായി പ്രണവ് പ്രിന്‍സ് 15 പോയിന്റും പ്രശാന്ത് സിംഗ് റാവത്ത് 13 പോയിന്റും നേടി. നേവിക്കായി സുബിന് (17 പോയിന്റ്), മഹിപാല്‍ സിങ് (12 പോയിന്റ്) എന്നിവര്‍ പൊരുതി. വനിതാ വിഭാഗത്തില്‍ ഈസേ്റ്റണ്‍ റെയില്‍വേ കൊല്‍ക്കത്തയെ (83-47) തോല്‍പ്പിച്ച് കെ.എസ്.ഇ.ബി. തിരുവനന്തപുരം വിജയക്കുതിപ്പ് തുടര്‍ന്നു. രാജ്യാന്തര താരം ആര്. ശ്രീകല 28 പോയിന്റും അനീഷക്ല ീറ്റസ് 19 പോയിന്റും നേടി. ഈസേ്റ്റണ്‍ റെയില്‍വേയ്ക്കു വേണ്ടി അമാന്‍ഡ മരിയ റോച്ച 14 പോയിന്റ് നേടി.



