
മാഡ്രിഡ്: ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിലേക്ക് കൂടുമാറിയ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മറുടെ പകരക്കാരനെ ബാഴ്സലോണയുടെ ഉസ്മാന് ഡെംബലെ. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തുകയ്ക്കാണ് ഫ്രാന്‍സിന്റെ അദ്ഭുതതാരമായ ഉസ്മാന് ഡെംബലെയെ ബാഴ്സ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. 96 മില്യണ്‍ യൂറോയാണ് താരത്തിനായി ബാഴ്സ വാരിയെറിഞ്ഞത്.
നെയ്മറേയും ഡെംബലെയും താരതമ്യം ചെയ്ത ഒരുപാട് വാര്‍ത്തകള്‍ എത്തുന്നുണ്ട് . ഇതിനെതിരെയാണ് ഡെംബലെ രംഗത് എത്തിയത്. 'ഞാന്‍ നെയ്മറിന് പകരക്കാരനല്ല, ഞാന്‍ നന്നയി കളിക്കാന്‍ ശ്രമിക്കും. എനിക്ക് 20 വയസാണിപ്പോള്‍, ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന്. ലയണല്‍ മെസ്സിക്കൊപ്പം കളിക്കാന്‍ സാധിക്കുന്നതില്‍ ഒരുപാട് സന്തോഷം, അദ്ദേഹം വലിയ കളിക്കാരനാണ്, ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച കളിക്കാരനാണ് മെസ്സി. അദ്ദേഹം കള്ളികുന്നത് കണ്ടു എനിക്ക് പേടിക്കണം.' ഡെംബലെ പറഞ്ഞു.
ലിവര്‍പൂളില്‍ നിന്നു ബ്രസീലിന്റെ അറ്റാക്കിങ് പ്ലേമേക്കര്‍ ഫിലിപ്പെ കോട്ടീഞ്ഞോയെ ടീമിലെത്തിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ബാഴ്സ ഡെംബെലെയെ സ്വന്തമാക്കിയത്. നെയ്മര്‍ ടീം വിട്ടതോടെ അനാഥമായിപ്പോയ ജഴ്സി നമ്പര്‍ 11 ആണ് ബാഴ്സ ഡെംബെലയ്ക്കായി കാത്തുവച്ചിരിക്കുന്നത്. നെയ്മറുടെ കുറവ് നികത്താന്‍ ഡെംബെയ്ക്കു സാധിക്കുമെന്നാണ് ബാഴ്സ കണക്കുകൂട്ടല്‍. മാത്രമല്ല, ഫ്രഞ്ച് ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ സിനദിന്‍ സിദാന്റെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള താരമെന്നാണ് 20കാരനായ ഡെംബെലെ വിശേഷിപ്പിക്കപ്പെടുന്നത്.





