
പുത്തന്‍ ഫാഷനുകള്‍ വളരെ പെട്ടെന്ന് തന്നെ ട്രെന്‍ഡാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് പുരികങ്ങള്‍ക്കുള്ള ഫാഷനുകളാണ്. വളഞ്ഞ് പുളഞ്ഞുള്ള ഫാഷനാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. ബ്യൂട്ടി വ്ലോഗറായ പ്രോമിസ് ടമാങ് ആണ് ഈ വെറൈറ്റി പുരികക്കൊടി ട്രെന്‍ഡിങ് ആക്കിയതിനു പിന്നില്‍. പുരികത്തിന്റെ നിറം കുറച്ചതിനു ശേഷം അതിനു മുകളിലൂടെ കയറിയും ഇറങ്ങിയുമുള്ള ഷെയ്പ്പില്‍ മറ്റൊരു പുരികം വരയ്ക്കുകയാണു ചെയ്യുന്നത്. പ്രോമിസ് തന്റെ ഈ പുരികക്കൊടി പങ്കുവച്ചതോടെ ബാക്കിയുള്ളവരും ഇപ്പോള്‍ പരീക്ഷണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. തൂവലിന്റെ രൂപത്തിലും ഡ്രാഗണിന്റെ രൂപത്തിലുമൊക്കെയുള്ള പുരികങ്ങള്‍ വൈറലാവുന്നുണ്ട്.







