
ലഖ്നൗ: രാജ്യത്തെ നടുക്കിയ ഗോരഖ്പൂര്‍ ദുരന്തത്തില്‍ മരണമടഞ്ഞ കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ക്ക് നേരെ പരിഹാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
കുഞ്ഞുങ്ങള്‍ക്ക് രണ്ടു വയസാകുന്ന നിമിഷം മുതല്‍ രക്ഷിതാക്കള്‍ അവരുടെ ഉത്തരവാദിത്തമെല്ലാം കൂടി സര്‍ക്കാരിന്റെ ചുമലിലാക്കാന്‍ ശ്രമം തുടങ്ങും എന്നായിരുന്നു യോഗിയുടെ വാക്കുകള്‍. കുട്ടികള്‍ മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ മാതാപിതാക്കാള്‍ അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും യോഗി ആരോപിച്ചു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിച്ചതെന്നും യോഗി കുറ്റപ്പെടുത്തി.
48 മണിക്കൂറിനിടെ 42 കുഞ്ഞുങ്ങള്‍ കൂടി മരിച്ച ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആഗസ്റ്റ് മാസം മാത്രം മരിച്ചത് 290 കുട്ടികളാണെന്ന പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന്റെ തൊട്ടുമുമ്പായിരുന്നു യോഗിയുടെ പരിഹാസ പ്രസ്താവന.






