
ജിദ്ദ : ഹജ് തീർഥാടകരുടെ കണക്കെടുക്കുന്നതിന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് 400 ലേറെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. മക്കയുടെ ആറു പ്രധാന പ്രവേശന കവാടങ്ങളിലും മദീനയിലെയും ജിദ്ദയിലെയും തായിഫിലെയും മൂന്നു സപ്പോർട്ട് സെന്ററുകളിലും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഇവർ സേവനമനുഷ്ഠിക്കുന്നു.
മക്കയിലെയും റിയാദിലെയും മെയിൻ സെന്ററുകളിൽ തൽക്ഷണം വിവരങ്ങൾ എത്തിക്കുന്ന സുരക്ഷിതമായ ഇലക്ട്രോണിക് നെറ്റ്വർക്കുമായി ഉദ്യോഗസ്ഥരെ ബന്ധിപ്പിച്ചിരിക്കുന്നു. ഹജ് തീർഥാടകരുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകൾ ഓരോ ആറു മണിക്കൂറിലും ലഭ്യമാക്കുന്ന ഇന്ററാക്ടീവ് സ്റ്റാറ്റിസ്റ്റിക്സ് മാപ്പും ഈ വർഷം അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. മുഴുവൻ പ്രവേശന കവാടങ്ങളും വഴി മക്കയിൽ പ്രവേശിക്കുന്ന ഹജ് തീർഥാടകരുമായി ബന്ധപ്പെട്ട് ഓരോ ആറു മണിക്കൂറിലും പുതുക്കുന്ന കണക്കുകൾ ഇന്ററാക്ടീവ് മാപ്പ് എല്ലാവർക്കും ലഭ്യമാക്കുമെന്ന് അതോറിറ്റി പറഞ്ഞു.
ചെറിയാന് കിടങ്ങന്നൂർ






