ദോഹ: വിമാന യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുള്ളതിനാൽ ബോർഡിംഗ് പാസുകളുടെയും യാത്രാ ടിക്കറ്റുകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കരുതെന്ന് ഖത്തർ ദേശീയ സൈബർ സുരക്ഷാ ഏജൻസിയുടെ (NCSA) ജാഗ്രതാ നിർദേശം.
ഓഗസ്റ്റ് 3-ന് പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പിലാണ് യാത്രക്കാർക്ക് ഏജൻസി മുന്നറിയിപ്പ് നൽകിയത്.ബോർഡിംഗ് പാസുകളിലും ടിക്കറ്റുകളിലും രേഖപ്പെടുത്തിയിരിക്കുന്ന ക്യു.ആർ (QR) കോഡുകൾ, ബാർകോഡുകൾ എന്നിവ സ്കാൻ ചെയ്ത് അപരിചിതർക്ക് യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളും യാത്രാ പദ്ധതികളും (Travel Itineraries) എളുപ്പത്തിൽ ചോർത്താൻ സാധിക്കും.അവധിക്കാല ചിത്രങ്ങളും യാത്രാ വിശേഷങ്ങളും പോസ്റ്റ് ചെയ്യുമ്പോൾ ടിക്കറ്റുകളിലെ ബാർകോഡുകളും വ്യക്തിഗത വിവരങ്ങളും പൂർണ്ണമായും മറയ്ക്കുകയോ (Blur) എഡിറ്റ് ചെയ്ത് ഒഴിവാക്കുകയോ ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.യാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുമാണ് ഇത്തരം ബോധവൽക്കരണം ശക്തമാക്കുന്നത്.
ഷഫീക്ക് അറയ്ക്കൽ

Comments