
വനിതാ ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിലെ 'സിക്സര്‍ താരം' ഹര്‍മന്‍പ്രീത് കഴിഞ്ഞ ചെവ്വാഴ്ചയാണ് അര്‍ജുനാ തിളക്കം പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ കൈയില്‍ നിന്നും ഏറ്റുവാങ്ങിയത്. ലോകകപ്പിനിടെ ഓസ്ട്രേലിയയ്ക്കെതിരെ തകര്ത്താടിയപ്പോളും മകളുടെ ആ €ാസിക് ബാറ്റിങ്ങ് ടിവിയിലൂടെ കണ്ടാണ് കുടുംബം നിര്‍വൃതി അടഞ്ഞത്.
അതിന ു പിന്നാലെയാണ് അര്‍ജുനാ തിളക്കം താരത്തെ തേടിയെത്തുന്നത്. അന്നു മുതല്‍ മകള്‍ അര്‍ജുന ഏറ്റുവാങ്ങുന്നത് കണ്‍കുളിര്‍ക്കേ നേരിട്ടു കാണാന്‍ കാത്തിരിക്കുകയായിരുന്നു ഹര്‍മന്‍പ്രീതിന്റെ ആ കുടുംബം. അതിനിടയിലാണ് ഇടിത്തീ പോലെ ഗുര്‍മീത് എന്ന ആള് ദൈവത്തിന്റെ വിധിയും, കലാപവും സംഭവബഹുലമാക്കിയത്. ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീതിന്റെ ശിക്ഷാ വിധിയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ളസംഘര്ഷ സാധ്യത കണക്കിലെടുത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതാണ് ചടങ്ങിനെത്താമെന്ന ഹര്‍മന്‍പ്രീതിന്റെ മാതാപിതാക്കളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്.
തയാറെടുപ്പുകള്‍ നടത്തി യാത്രയ്ക്കായി കാത്തിരിക്കുകയായിരുന്നു ആ കുടുംബം. മകള്‍ അര്‍ജുന ഏറ്റുവാങ്ങുന്നത് കാണാന്‍, രാജ്യത്തിന്റെ അഭിമാനമാകുന്നത് കാണാന്‍, അതിനായി വസ്ത്രങ്ങള്‍ വരെ എടുത്തു. ഒടുവില്‍ ആള്ശെദവത്തിനായി അനുയായികള്‍ തെരുവില്‍ തേരോട്ടം നടത്തിയപ്പോള്‍, അഴിഞ്ഞാടിയപ്പോള്‍ ഈ കുടുംബത്തിന്റെ ഒരിക്കല്‍ മാത്രം കിട്ടാന്‍ കഴിയുന്ന ആ ഭാഗ്യത്തെ തച്ചുടച്ചു.
അവരുടെ അഭാവം തീര്‍ച്ചയായും എനിക്ക് അനുഭവപ്പെടുമെന്ന് താരം അര്‍ജുന ഏറ്റുവാങ്ങുന്നതിനു മുന്‍പ് തുറന്നു പറഞ്ഞിരുന്നു. പിന്നാലെ മകള്‍ പുരസ്കാരം ഏറ്റുവാങ്ങുന്നത് അവര്‍ ടിവിയിലാണ് കണ്ടത്. വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചത് പ്രീതിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.





