
കേരളത്തിലെ എം.പി വീരേന്ദ്രകുമാറിനെ ബിജെപിയുടെ പുതിയ മന്ത്രിയാക്കി ഇന്ത്യാടുഡെ യുടെ തകര്‍പ്പന്‍ ചര്‍ച്ച. മോഡി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടന പൂര്‍ത്തിയായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇന്ത്യാ ടുഡെയില്‍ ഇന്നലെ രാത്രി ചര്‍ച്ചകള്‍ അരങ്ങേറിയത്.
പുതിയതായി സത്യപ്രതിഞ്ജ ചെയ്യുന്ന ഒമ്പത് മന്ത്രിമാരുടെയും ചിത്രങ്ങള്‍ കൊടുത്തുകൊണ്ട് മോഡി മിഷന് 2019, നയണ്‍ ന്യൂ ഫേസസ് എന്ന ബ്രേക്കിങ്ങുകളോടെയാണ് ഇന്ത്യാ ടൂഡെയില് ചര്‍ച്ച നടന്നത്. ചര്‍ച്ചകളില്‍ ജെഡിയു കേരള ഘടകം അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാറിനെ ഇന്ത്യാടുഡെ മന്ത്രിയാക്കി ചിത്രങ്ങള്‍ ആവര്‍ത്തിച്ച് കാണിക്കുകയായിരുന്നു.
പുതിയതായി സത്യപ്രതിഞ്ജ ചെയ്യുന്ന മന്ത്രിമാരുടെ കൂട്ടത്തില്‍ മധ്യപ്രദേശില്‍ നിന്നുള്ള എം.പിയായ ഡോ. വീരേന്ദ്രകുമാറിന്റെ ഫോട്ടോയ്ക്കു പകരമായാണ് കേരളത്തില്‍ നിന്നുള്ള വീരേന്ദ്രകുമാര്‍ അബദ്ധത്തില്‍ കാണിച്ചുകൊണ്ടിരുന്നത്.
ജെഡിയു ദേശീയ നേതാവ് നീതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമാകാന്‍ തീരുമാനിച്ചതോടെ കേരളഘടകം അവര്‍ക്കൊപ്പം നില്‍ക്കില്ലെന്ന് നേരത്തെ എംപി വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യാടൂഡെ ചിത്രം മാറി നല്‍കിയതോടെ മണിക്കൂറുകളോളം ജെഡിയൂ അനുയായികള്‍ ആശങ്കയിലായി.






