
വാണക്രൈ ആക്രമണത്തിന് പിന്നാലെ ടെക് ലോകത്തെ ഭീതിയിലാഴ്ത്തി പുതിയ റാന്‍സംവെയര്‍. മെയില്‍ തുറന്നാല്‍ ഉടന്‍ ഇതു കംമ്പ്യൂട്ടറുകളെ ലോക്കാക്കുകയും പിന്നീട് വന്‍തുക പ്രതിഫലം നല്കാന് ആവശ്യപ്പെടുകയുമാണ് ചെയ്യുക.
വൈറസിനെതിരെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്പാം മെയിലുകളായിട്ടാണ് വൈറസ് എത്തുന്നത്. വൈറസിനെ കുറിച്ച് കേരള പോലീസിന്റെ സൈബര്‍ വിഭാഗം സൈബര്‍ ഡോമും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ജാത ഇമെയിലുകളോ ലിങ്കുകളോ തുറക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.






