ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നു മുതലാണ് സോണിയ ഗാന്ധിയുടെ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ കമാന്‍ഡര്‍ രാകേഷ് കുമാറിനെ കാണാതായത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ 10 ജന്‍പഥ് വസതിയുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന രാകേഷ് (31)നെയാണ് കാണാതായിരിക്കുന്നത്. സോണിയഗാന്ധിയുടെ ഔദ്യോഗിക വസതിയായ ജന്പതില് സെപ്റ്റംബര്‍ ഒന്നിന് ഡ്യൂട്ടിക്കെത്തിയിരുന്നു. എന്നാല്‍ അന്നേ ദിവസം കാണാതായ രാകേഷിന്റെ 'ഓഫ്' ദിനമായിരുന്നു. എന്നിരിക്കെ ഇയാള്‍ യൂണിഫോമില്‍ ഡ്യൂട്ടിക്കെത്തിയത് ദുരൂഹത ഉണര്‍ത്തുന്നു. ഇതിനു പിന്നാലെയാണ് കാണാതായിരിക്കുന്നത്. രാകേഷിന്റെ സര്‍വീസ് റിവോള്‍വറും, മൊബെല്‍ ഫോണും താമസ സ്ഥലത്ത് ഉപേക്ഷിച്ചിട്ടാണ് പോയിരിക്കുന്നത്. എന്നതിനാല്‍ പോലീസിനോ, ബന്ധുക്കള്‍ക്കോ ഇയാളുമായി ഇതുവരെ ബന്ധപ്പെടാനായിട്ടില്ല.
രാകേഷിനെ കാണാതായതിനെ തുടര്‍ന്നു തുക്ക് പോലീസ് ഇയാള്‍ക്കു വേണ്ടിയുള്ള ആരംഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇയാളെ കണ്ടെത്താനായില്ല.
സംഭവത്തെ തുടര്‍ന്നു രാകേഷിന്റെ അച്ഛന് ഡല്‍ഹി പോലീസിനും പരാതി നല്കി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സമയത്തല്ല രാകേഷിനെ കാണാതായത്. ദ്വാരകയില്‍ ഒരു ഫ്ളാറ്റില്‍ കുടുംബത്തോടോപ്പം വാടകയ്ക്കാണ് രാകേഷ് താമസിച്ചിരുന്നത്. സെപ്റ്റംബര്‍ രണ്ടിന് രാകേഷ് വീട്ടിലെത്തിയില്ലെങ്കിലും, ഡ്യൂട്ടി നീട്ടി നല്‍കിക്കാണുമെന്നാണ് കുടുംബാംഗങ്ങള്‍ ധരിച്ചിരുന്നത്. മൂന്നാം തിയതിയും വീട്ടിലെത്താതായതോടെ ഫോണില്‍ വിളിച്ചപ്പോഴാണ് വീട്ടില്‍ നിന്നും ഫോണ്‍ എടുത്തിട്ടില്ലെന്ന വിവരം അറിഞ്ഞത്. പിന്നാലെ രാകേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സോണിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായ സംഭവം അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.

Comments