
കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് അണ്ടര്‍-17 താരമായ പന്ത്രണ്ടു വയസുകാരനായ മോനാത് സോണ നരേന്ദ്ര ആണ് മരിച്ചത്. ഗുജറാത്ത് സ്വദേശിയാണ് താരം.
ശ്രീലങ്കയിലെ പമുനുഗമ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ ചൊവാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. അപകടമുണ്ടാകുമ്പോള്‍ നീന്തല്‍ക്കുളത്തില്‍ നാലു താരങ്ങള്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ താരത്തിന്റെ മൃതദേഹം, ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനായി റാഗമാ ടീച്ചിങ് ആശുപത്രിയില്‍ കൊണ്ടുപോയി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്റിനായി പത്തൊമ്പതംഗ ടീമിനോടൊപ്പമാണ് താരം ശ്രീലങ്കയില്‍ എത്തിയത്. ടീം മാനേജ്മെന്റിന്റെ നിര്‍ദേശം മറികടന്നാണ് മോനാത് ഉള്‍പ്പെട്ട സംഘം പൂളിലേയ്ക്ക് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴ കാരണം കളി തടസപ്പെട്ടതിനെ തുടര്‍ന്ന് ടീം ഹോട്ടല്‍ മുറിയില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി മുംബൈ വിമാനത്താവളത്തില്‍ മൃതദേഹം എത്തിക്കുഗ.






