
മിയാമി: ഹാര്‍വിക്കു പിന്നാലെ അമേരിക്കയില്‍ ആഞ്ഞടിച്ച ഇര്‍മ ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞു. ഇര്‍മയുടെ വേഗം മണിക്കൂറില്‍ 35 കിലോമീറ്ററായി. നിലവില്‍ സാധാരണ കാറ്റിന്റെ സ്ഥിതിയിലേയ്ക്ക് ഇര്‍മ എത്തിയതായി ഹുറിക്കെയ്ന്‍ കേന്ദ്രം വ്യക്തമാക്കി.
നിലവില്‍ ഇര്‍മ ജോര്‍ജിയയില്‍ എത്തി, അവിടെ നിന്നും അല്‍ബാമയില്‍ ഇര്‍മ പ്രവേശിച്ചു. ഇര്‍മയുടെ കലി കെട്ടടങ്ങിയെങ്കിലും, ഇര്മയ്ക്കൊപ്പമെത്തിയ കനത്ത മഴയില്‍ ഫ്ളോറിഡ പൂര്‍ണമായി വെള്ളത്തിനടിയിലാണ്. ഇപ്പോഴും ഇരുട്ടില്‍ കഴിയുന്ന ഫ്ളോറിഡയില്‍ ഇര്‍മ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആറു മരണം സംഭവിച്ചു.
വടക്കന്‍ ഫ്ളോറിഡയിലേക്കും തെക്കന്‍ ഫ്ളോറിഡയിലേക്കും കടക്കുമ്പോള്‍ ഇര്‍മയ്ക്കു ശക്തിയേറിയ മഴക്കാറ്റിന്റെ രൂപമാറ്റമുണ്ടാകുമെന്നാണു നിഗമനം. ഇര്‍മ ആഞ്ഞടിക്കുന്നതിനു മുമ്പ് ഫ്ളോഡിറയില്നിന്നു മലയാളികള്‍ ഉള്‍പ്പെടെ 63 ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും അപകട മുന്നറിയിപ്പുകള്‍ പിന്‍വലിച്ചിട്ടില്ല. ഏറെ ജനസംഖ്യയുള്ള ടാംപ തീരത്തെ ഒഴിപ്പിക്കല്‍ നേരത്തെ തന്നെ പൂര്‍ണമായി. . തെക്കന്‍ ഫ്ളോഡിറയില് ഇര്‍മ വരുന്നതിനു മുന്നോടിയായി വീശിയടിച്ച കാറ്റില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും തകര്‍ന്നിരുന്നു.






