
റായ്പുര്‍: ഛത്തീസ്ഗഡില്‍ ആദിവാസി യുവതിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുള്‍പ്പെടെ 10 യുവാക്കള്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കി. ജാഷ്പുരിലാണ് അതിക്രൂര സംഭവം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഹാത്കലയ്ക്കും കൈകച്ചാറിനും ഇടയില്‍ ഇരുപതുകാരിയായ യുവതി കാട്ടിലൂടെ പുരുഷ സുഹൃത്തുമൊത്ത് നടന്നുപോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
ഇവര്‍ നടക്കുമ്പോള്‍ യുവാക്കളുടെ സംഘം ഇവരുടെ മുന്നിലേക്ക് ചാടിവിഴുകയും ഭയന്നോടിയ ഇരുവരും ഇരുവഴിയില്‍ പോവുകയും ചെയ്തു. യുവതിയെ പിന്തുടര്‍ന്ന യുവാക്കള്‍ യുവതി പിടികൂടുകയും മര്‍ദ്ദിച്ച ശേഷം പീഡനത്തിനിരയാക്കുകയും ചെയ്തു.
പിന്നീട് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇവര്‍ പോയി. 15 മണിക്കൂറോളം അബോധവസ്ഥയിലായിരുന്ന പെണ്‍കുട്ടി പിന്നീട് എറ്റ് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടന്നെത്തി. ഇതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.






