
ന്യൂഡല്‍ഹി: ഐഎസില്‍ ചേര്‍ന്ന മലയാളി മരിച്ചതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ കൂടാളി സ്വദേശി ഷിജില്‍ ആണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഐഎസില്‍ ചേര്‍ന്ന മലയാളിയായ ഷിജില്‍ എന്ന ആള് മരിച്ചതായി കഴിഞ്ഞ ദിവസം ഇന്റലിജന്‍സിനും വിവരം ലഭിച്ചിരുന്നു.
ഇയാള്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം ഉണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അതിനുപിന്നാലെ ഇയാളെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷിജില്‍ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചത്. ആറു മാസം മുമ്പ് കണ്ണൂരില്‍ നിന്ന് ഐഎസ് റിക്രൂട്ട് നടന്നതായ ഞെട്ടിക്കുന്ന വിവരം പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.






