
മലപ്പുറം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തെന്ന് എന്‍.എന്‍ ഷംസീര്‍ എംഎല്‍എക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയനാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയിരിക്കന്നത്. പ്രസംഗത്തിന്റെ വീഡിയോയും അദ്ദേഹം പോലീസ് മേധാവിക്ക് കൈമാറി.
ജുലൈ 23ന് മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ഡിവൈഎഫ്ഐ ജില്ലാ കണ്‍വന്‍ഷനിലെ പ്രസംഗം സംബന്ധിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ഇരയുടെ പേര് വെളിപ്പെടുത്തല്‍, പണം ലഭിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കാനും നടി തയാറാകുമെന്ന് ആക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.






