ജെയ്പൂര്‍: പശുക്കളെ കടത്തിയെന്നാരോപിച്ച് ഹരിയാന സ്വദേശിയായ പെഹ്ലു ഖാനെ മര്‍ദ്ദിച്ചു കൊന്ന അക്രമികള്‍ക്ക് രാജസ്ഥാന് പോലീസിന്റെ €ീന് ചിറ്റ്. കേസില്‍ തുടരന്വേഷഷണം വേണ്ടന്ന് രാജസ്ഥാന് പോലീസ് വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് പിടികൂടിയ ആറ് പേരെ പോലീസ് കുറ്റവിമുക്തരാക്കി. പെഹ്ലു ഖാന്റെ ഡയറിഫാമിലെ തൊഴിലാളിയുടെ മൊഴി, മൊബൈല്‍ ഫോണ്‍ രേഖകള്‍ എന്നിവ പരിശോധിച്ച ശേഷമാണ് കേസ് തുടരേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചത്. ഓം യാദവ് (45), ഹുക്കും ചന്ദ് യാദവ് (44). സുധീര്‍ യാദവ് (45), ജഗ്മല്‍ യാദവ് (73), നവീന്‍ ശര്‍മ (48), രാഹുല്‍ സെയിനി (24) എന്നിവരെയാണ് വെറുതെവിട്ടത്.
പെഹ്ലു ഖാനെ മര്‍ദ്ദിച്ച് കൊന്ന ദിവസം കുറ്റാരോപിതരായവര്‍ പെഹ്ലു ഖാന്റെ ഡയറി ഫാമിന്റെ നാല് കിലോമീറ്റര്‍ പരിസരത്ത് ഉണ്ടായിരുന്നതായി ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. അക്രമസമയത്തെ ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനും പോലീസ് പരിശോധിച്ചു. ഇതിന് പിന്നാലെയാണ് പോലീസ് അക്രമികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതായി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജെയ്പൂരിലെ മാര്‍ക്കറ്റില്‍ നിന്നും ഹരിയാനയിലേക്ക് പശുക്കളെ കൊണ്ടു വരുന്നതിനിടെയാണ് പെഹ്ലു ഖാനെ അക്രമികര്‍ മര്‍ദ്ദിച്ചു കൊന്നത്. ഏപ്രില്‍ 11ന് അല്‍വാരിന് സമീപത്ത് വച്ചായിരുന്നു സംഭവം. ആവശ്യമായ രേഖകള്‍ സഹിതമാണ് പെഹ്ലു ഖാന് പശുക്കളെ വാങ്ങിക്കൊണ്ട് പോയത്. എന്നാല്‍ ഗോസംരക്ഷകര്‍ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു.






