
തിരുവനന്തപുരം: വന്‍ വിവാദമുണ്ടാക്കി കാണാതായ പത്മനാഭ സ്വാമിക്ഷേത്രത്തിലെ വജ്രമുത്തുകള്‍ മോഷ്ടിക്കപ്പെട്ടതല്ലെന്നു കണ്ടെത്തി. കാണാതായ 26 എണ്ണത്തിലെ 12 എണ്ണം വജ്രമുത്തുകള്‍ ക്ഷേത്രത്തിനുള്ളില്‍ നിന്നു തന്നെ കണ്ടെത്തുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ മുത്തു കിട്ടിയത്. വിഗ്രഹത്തിലെ പൂമാലകള്‍ ഊരിയെടുത്തപ്പോള്‍ അടര്‍ന്നു വീണതാകാമെന്നാണ് നിഗമനം.
വിഗ്രഹത്തില്‍ ചാര്‍ത്തുന്ന മാലയിലെയും വിഗ്രഹത്തിന് മുകളില്‍ ചൂടുന്ന കുടയിലേയും വജ്രങ്ങളാണ് കാണാതായത്. അന്വേഷണത്തില്‍ നേരത്തേ നാലെണ്ണം കിട്ടിയതിന് പുറമേ കഴിഞ്ഞ ദിവസം എട്ടെണം കൂടി കിട്ടുകയായിരുന്നു. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തു നിന്നു തന്നെയാണ് മുത്തുകള്‍ കണ്ടെത്തിയതും. നേരത്തേ മുത്തുകള്‍ കാണാതായതിനെ തുടര്‍ന്ന മോഷണമാണെന്ന് പരാതി ഉയര്‍ന്നെങ്കിലും നടന്നത് മോഷണം അല്ലെന്നും കാണാതാകുകയായിരുന്നെന്നുമാണ് പറയുന്നത്. ഇവ സാധാരണഗതിയില്‍ ബി, എഫ് അറകളിലാണ് സൂക്ഷിക്കാറുള്ളത്. അവിടെ നിന്നു തന്നെയായിരുന്നു മുത്തുകള്‍ കണ്ടെത്തിയതും.
ക്ഷേത്രിന്റെ കണക്കുകളില്‍ പെടാത്ത കല്ലുകളും കണ്ടെത്തി. 2016 ല്‍ പെരിനമ്പി സ്ഥാനമൊഴിഞ്ഞപ്പോാണ് മുത്തുകള്‍ കാനാനില്ലെന്ന അറിഞ്ഞത്. കണ്ടെടുത്ത വജ്രവും ആഭരണങ്ങളിലെ വജ്രവും ഒത്തുനോക്കിയാണ് ക്രൈംബ്രാഞ്ച് ഉറപ്പിച്ചത്. കോടികള്‍ വിലമതിക്കുന്ന മുത്താണ് ഇത്. കിട്ടിയ വജ്രങ്ങളുടെ കാലപ്പഴക്കവും മൂല്യവും കണക്കാക്കുന്നതിനുള്ള ജെമ്മോളജിസ്റ്റും ഇത് ഉറപ്പുവരുത്തിയിട്ടുണ്ട്.
ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അമിക്യസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ എട്ടു വജ്രങ്ങള്‍ കാണാതായെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ക്ഷേത്ര മാനേജര്‍ ഫോര്‍ട്ട പോലീസിന് നല്കിയ പരാതിയില്‍ 22 വജ്രം കാണാതായെന്നായിരുന്നു പറഞ്ഞിരുന്നത്.






