
ചത്തീസ്ഗഢ് : വിവാദ ആള്‍ദൈവം ഗുര്‍മീതിന് ജയിലില്‍ പണി പച്ചക്കറി കൃഷി. ദിവസവും എട്ട് മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ 20 രൂപയാണ് ഗുര്‍മീതിന് ലഭിക്കുന്നത്. ഗുര്‍മീത് വളര്‍ത്തിയെടുക്കുന്ന പച്ചക്കറികളാവും ജയിലിലെ പൊലീസുകാരും സഹതടവുകാരും കഴിക്കുന്നത്.
ഗുര്‍മീതിന് എതിരായ കൊലപാതക കേസ് പഞ്ച്കുള സിബിഐ കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. സിര്‍സ സ്വദേശിയായ മാധ്യമപ്രവര്ത്തകന് രാം ചന്ദര്‍ ചാത്രപതി, ദേരയുടെ മുന്‍ മാനേജര്‍ രഞ്ജിത്ത് സിങ് എന്നിവരെ 2020 ല്‍ കൊലപ്പെടുത്തിയെന്ന കേസാണ് പരിഗണിച്ചത്. ഇതിനിടെ, തന്നെ ജയിലില്‍ വന്ന് കാണേണ്ട പത്തുപേരുടെ പട്ടിക ഗുര്‍മീത് കൈമാറിയിരുന്നു. ഈ പത്തു പേരില്‍ ആദ്യം ഇടംനേടിയിരിക്കുന്നത് ദത്തുപുത്രി ഹണിപ്രീതാണ്. പിന്നാലെ മക്കളുടെയും മരുമക്കളുടെ പേരുകള്‍ ഉണ്ട്. എന്നാല്‍, ഭാര്യയുടെ പേര് ഇക്കൂടെ ഇല്ല.
1948 ലാണ് ഗുര്‍മീത് തലവായ ദേരാ സച്ചാ സൗദ എന്ന ആത്മീയ സംഘടന പാക് പ്രവശ്യയായ ബലൂചിസ്ഥാനില്‍ ഷാ മസ്കാന ആരംഭിച്ചതാണ്. ഷാ മസ്കാനയ്ക്ക് ശേഷം 1960 മുതല്‍ ഷാ സത്നം തലവനായി 1990 സെപ്റ്റംബര്‍ 23 നാണ് സത്നം തന്റെ പിന്‍ഗാമിയായി ഗുര്‍മീത് റാം റഹീമിനെ പ്രഖ്യാപിച്ചത്.






