
വത്തിക്കാന്‍: യെമനില്‍ നിന്നും ഇസ്ലാമിക ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദീകന് ഫാ. ടോം ഉഴുന്നാലില്‍ 28ന് ഇന്ത്യയിലേക്ക് എത്തും. സലേഷ്യന്‍ സഭയാണ് ഇക്കാര്യം ഒദ്യോഗികമായി അറിയിച്ചത്. അടുത്ത മാസമാദ്യം കേരളത്തില്‍ എത്തും. നീണ്ട 558 ദിവസം ഭീകരരുടെ തടവില്‍ കഴിഞ്ഞ ഫാ.ടോം കഴിഞ്ഞ ദിവസമാണ് മോചിതനായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. അന്ന് തന്നെ വൈദീകന് മാധ്യമങ്ങളേയും കാണും. പിന്നീട് 29ന് ബെംഗളൂരുവിലേക്ക് മടങ്ങുന്ന അദ്ദേഹം ഇവിടെ എത്തുന്ന അദ്ദേഹം പ്രാര്ത്ഥനയോഗത്തിലും പങ്കെടുക്കും. ഇതിന് ശേഷം ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് 30നും അവിടെക്കഴിഞ്ഞ ശേഷം ഒക്ടോബര്‍ ഒന്നിന് കേരളത്തില്‍ എത്തും.
ഒന്നര വര്‍ഷത്തോളം ഐഎസ് ഭീകരരുടെ തടങ്കലില്‍ കിടന്ന ടോം ഉഴുന്നാലിന് ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് മോചനം നടത്തിയത്. കഴിഞ്ഞ 12നാണ് വൈദീകന് ഭീകരരുടെ തടവില്‍ നിന്നും പുറത്തുവന്നത്. പിന്നീട് ഒമാനിലെത്തിയ വൈദീകന് വത്തിക്കാനിലേക്ക് തിരിക്കുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരിനും നന്ദി പറഞ്ഞിരുന്നു. കേരളത്തിലേക്ക് എന്ന് എത്തും എന്ന് കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. വത്തിക്കാനിലെത്തിയ വൈദീകന് മാര്‍പാപ്പയേയും കണ്ട ശേഷമാണ് തിരികെ എത്തിയത്.






