ഗുരുഗ്രാം; നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗുരുഗ്രാമിലെ 500ലധികം അറവുശാലകളും കോഴിക്കടകളും ശിവസേന പ്രവര്‍ത്തകര്‍ അടച്ചുപൂട്ടി. ആഘോഷങ്ങള്‍ നടക്കുന്ന ഒന്‍പത് ദിവസങ്ങളിലും തുറക്കാന്‍ പാടിലെന്ന് ആവശ്യപ്പെട്ടാണ് ശിവസേന പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചത്.
വിദേശ മാംസാഹാര ശൃംഖലയായ കെഎഫ്സിയും മറ്റു ഭക്ഷണ ശാലകളും ഒഴികെയുള്ള എല്ലാ അറവുശാലകള്‍ക്കും തങ്ങള്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മാംസാഹാരം നല്‍കുന്നുണ്ടെങ്കിലും തുറന്ന സ്ഥലത്ത് വിതരണം ചെയ്യാത്തതിനാലാണ് ഇവര്‍ക്കെതിരെ ഒരു നടപടിയുണായിരുന്നത്. ആരെങ്കിലും നോട്ടീസിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടികള്‍ സ്വീകരിച്ചതായും ശിവസേനയുടെ ഗുരുഗ്രാം ജനറല്‍ സെക്രട്ടറിയും വക്താവുമായ റിതു രാജ് പറഞ്ഞു.
എന്നാല്‍ ഇത്തരമൊരു നോട്ടീസിനെക്കുറിച്ച് അറിയില്ലെന്ന് പോലീസ് പറഞ്ഞത്. ബലപ്രയോഗത്തിലൂടെ കടകള്‍ അടപ്പിക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ സമീപത്ത് ക്ഷേത്രമുള്ളതിനാല്‍ എല്ലാ വര്‍ഷവും തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം കടകള്‍ അടച്ചിടാറുണ്ടെന്ന് വ്യാപാരി പറഞ്ഞു. ജേക്കബ്പുരയില്‍ നിന്നും അരക്കിലോമീറ്റര്‍ മാറിയുള്ള കടകളും നിര്‍ബന്ധിച്ച് അടപ്പിച്ചവയില്പെടുന്നു.






