
സിര്‍സ: ബലാത്സംഗക്കേസില്‍ ജയിലിലായ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം സിംഗിന് പെണ്‍കൂട്ട് സംഘടിപ്പിച്ചു കൊടുത്തിരുന്നത് ദത്തുപുത്രി ഹണിപ്രീത് ആണെന്ന വാദം തള്ളി മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത. ദേരാ തലവന്റെ സാന്നിദ്ധ്യത്തില്‍ താന്‍ എത്തിയതിന് ശേഷം മറ്റൊരു യുവതിയുടേയും മണം അടിക്കാന്‍ പോലും രാം റഹീം സിംഗിനെ ഹണിപ്രീത് അനുവദിച്ചിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. ഗുര്‍മീതിന്റെ പല സ്ത്രീ ബന്ധങ്ങള്‍ 2009 ന് മുമ്പത്തെ കഥയാണ്.
ഹണിപ്രീത് അടുത്തെത്തിയ ശേഷം അയാള്‍ സ്ത്രീകളെ മാറിമാറി ഉപയോഗിക്കുന്നത് നിര്‍ത്തിയിരിക്കാം. ദേരാ വിശ്വാസികള്‍ ഹണിപ്രീതിനെ ഇല്ലാതാക്കിയിരിക്കാമെന്ന വാദവും ഗുപ്ത നിഷേധിച്ചു. ദേരാ വിശ്വാസികള്‍ ഒരിക്കലും അങ്ങിനെ ചെയ്യില്ലെന്നും ഗുര്‍മീതിന്റെ നിര്‍ദേശം കൂടാതെ അവര്‍ ഒന്നും ചെയ്യാനിടയില്ലെന്നും ഹണിപ്രീത് ഗുര്‍മീതിന്റെ ഏറ്റവും അടുപ്പക്കാരിയായിരിക്കുന്നിടത്തോളം കാലം അവര്‍ അവളെ ലക്ഷ്യമിടില്ല എന്നും പറഞ്ഞു. ആഗസ്റ്റ് 25 ന് ശേഷമുള്ള കാര്യങ്ങള്‍ പഠിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പറഞ്ഞു.
തന്റെ ജീവന് ദേരാ വിശ്വാസികളില്‍ നിന്നും ഭീഷണിയുണ്ട്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബീയാന്ത് സിംഗിനെ വധിച്ചതിന്റെ പേരില്‍ ജയിലില്‍ കിടക്കുന്ന ബല്‍വന്ദ് സിംഗ് രാജോവാന ഉള്ളതുകൊണ്ടാണ് താനിപ്പോഴും ജീവനോടെയിരിക്കുന്നത്. നഭാ ജയിലില്‍ കിടക്കുമ്പോള്‍ ദേരാ തലവന്റെ അനുയായികളില്‍ നിന്നും തന്നെ രക്ഷിച്ചത് ബല്വന്ദാണ്. ജയിലില്‍ കിടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന കുറ്റവാളികളായിരുന്ന ദേരാ വിശ്വാസികള്‍ തന്നെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയിരുന്നു.
തന്നെ കൊല്ലാന്‍ 10 ലക്ഷത്തിന് ക്വട്ടേഷന്‍ കൊടുത്തിരുന്നു. എന്നാല്‍ രാജോവാന വിവരം അറിയുകയും തന്നെ ഇക്കാര്യം അറിയിക്കുകയും ജയില്‍ സൂപ്രണ്ടിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ജീവന് രക്ഷിച്ച രാജോവാന തനിക്ക് ദൈവമാണെന്നും പറയുന്നു. ജയില്‍ വിട്ടെങ്കിലും ഇപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണി ഉയരുന്നുണ്ടെന്ന് ഗുപ്ത പറഞ്ഞു. ഗുര്‍മീത് ജയിലിലാണെങ്കിലും അയാള്‍ക്ക ഇപ്പോഴും കരുത്തുണ്ട്. എന്തും ചെയ്യാനാകുമെന്നും ഗുപ്ത പറയുന്നു.






