
വാരണസി : യുപിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിവിഷണല്‍ കമ്മിഷണറോട് നിര്‍ദേശിച്ചു. സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസഥരെ സസ്പെന്റു ചെയ്തു. സംഘര്‍ഷത്തിന് കാരണക്കാരെന്ന് ചൂണ്ടിക്കാട്ടി 1,200 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഘര്‍ഷം കണക്കിലെടുത്ത് 1500 പോലീസുകാരെ കാമ്പസില്‍ വിന്യസിച്ചിട്ടുണ്ട്.
സര്‍വകലാശാലയില്‍ പെണ്‍കുട്ടിലെ അപമാനിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിനിടെ കാമ്പസില്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിലാണ് വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റത്.
സംഘര്‍ഷത്തെ തുടര്‍ന്ന് ഒക്ടോബര്‍ രണ്ടു വരെ യൂണിവേഴ്സിറ്റി അടച്ചു.






