
കരിപ്പൂര്‍ : ബാറ്ററി ചാര്ജറില് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍ തലശ്ശേരി പൊന്നിയം വെസ്റ്റ് കണ്ണോത്ത് മുഹമ്മദ് നകാഷി (24) നെ പോലീസ് അറസ്റ്റു ചെയ്തു. പവര്‍ സിസ്റ്റത്തിന്റെയും ബാറ്ററി ചാര്‍ജറിന്റെയും ട്രാന്സ്ഫോമറിനുള്ളിലെ യഥാര്‍ത്ഥ പാനല്‍ മാറ്റിയശേഷം സ്വര്‍ണ്ണം കൊണ്ടുള്ള പാനല്‍ സ്ഥാപിച്ചാണ് സ്വര്‍ണ്ണം ഒളിപ്പു കടത്താന്‍ ശ്രമിച്ചത്.
1.02,95,350 രൂപ മൂല്യമുള്ള 3.37 കിലോഗ്രാം സ്വര്‍ണ്ണം ലഭിച്ചു. ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ കരിപ്പൂരില്‍ എത്തിയതായിരുന്നു അസിസ്റ്റന്റ് കമ്മിഷണര്‍ രാജേന്ദ്രബാബു, സൂപ്രണ്ടുമാരായ പി.കെ ഷാനവാസ്, ബഷീര്‍ അഹമ്മദ്, മുഹമ്മദ് അഷ്റഫ്, എ.വി മുരളീധരന്, ഓഫീസര്‍മാരായ ദിനേഷ് കുമാര്‍, സന്ദീപ് നയിന്, എന്‍.പി ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ്ണം പിടികൂടിയത്.






