
ധാക്ക:രോഹിംഗ്യന്‍സ് അഭയാര്‍ത്ഥികളുടെ ബോട്ടു മുങ്ങി 14 പേര് മരിച്ചു. വംശീയ പീഡനത്തെ തുടര്‍ന്ന് മ്യാന്മറില് നിന്ന് പാലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ ബോട്ട് ബംഗ്ലാദേശ് തീരത്തിനു സമീപമാണ് കടലില്‍ മുങ്ങിയത്.
ചിറ്റഗോങ് പ്രിവിശ്യയിലെ കോക്സ് ബസാര്‍ ജില്ലയോട് ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. എന്നാല്‍ ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാല്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.
അപകടത്തിനു പിന്നാലെ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.






