
ലഖ്നൗ: രോഹിംഗ്യകള്‍ക്കു ഭീകരരുമായി ബന്ധമുണ്ടെന്ന വാദവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. മ്യാന്മാറില് നിന്നുള്ള ഇവര്‍ അഭയാര്‍ഥികള്‍ അല്ലെന്നും ഇവര്‍ ഇന്ത്യയിലേക്ക് വലിഞ്ഞുകയറി വന്നതാണെന്നും യോഗി ആരോപിച്ചു. ചില വ്യക്തികള്‍ രോഹിംഗ്യകളോട് അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു. ഇത് വളരെ സങ്കടകരവും അപലപനീയവുമാണെന്നും യോഗി പറഞ്ഞു.
മ്യാന്മാറില് നിരപരാധികളായ നിരവധി ഹിന്ദുകള്‍ ക്രൂരമായി കൊലചെയ്യപ്പെടുന്നുണ്ട്. രോഹിംഗ്യകള്‍ക്കു ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ റോഹിംഗ്യന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും യോഗി പറഞ്ഞു.






