
അമ്പലപ്പുഴ: മക്കള്‍ ഉപേക്ഷിച്ചതുമൂലം തൊഴുത്തില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11-ാം വാര്‍ഡ് ചേന്നാട്ട് പരേതനായ ശങ്കരന് നായരുടെ ഭാര്യ സരസ്വതി (71) യാണ് മരിച്ചത്. മകളുള്‍പ്പടെ നാലു മക്കളാണിവര്‍ക്ക്. തന്റെ പേരിലുള്ള 28 സെന്റ് ഭാഗിച്ചു നല്കാത്തതിനെത്തുടര്ന്നാണു മക്കള്‍ സരസ്വതിയെ ഉപേക്ഷിച്ചത്.
നാലു വര്‍ഷമായി സരസ്വതി മകന് രാമകൃഷ്ണന്റെ വീടിനു മുന്നിലെ തൊഴുത്തിലായിരുന്നു താമസം. തിരുവല്ലയില്‍ താമസമാക്കിയ മൂത്ത മകന് ഗോപാലകൃഷ്ണന് അമ്പലപ്പുഴയില്‍ പ്ലംബിങ് ജോലിയാണ്. ഇയാള്‍ ഇടയ്ക്കിടെ വന്നു മാതാവിനു ഭക്ഷണപ്പൊതി നല്‍കിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു. വിവാഹിതയായ മകള്‍ ശ്രീദേവി കോട്ടയത്താണ്.
ഇളയ മകന് സുരേഷിനു നാടുമായി ബന്ധമില്ല. ഇയാള്‍ ചെന്നൈയിലാണെന്നാണു വിവരം. അവശയായ സരസ്വതിയെ അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിനു കീഴിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരുമാണു പരിചരിച്ചിരുന്നത്.
അയല്‍വാസികളില്‍ ചിലര്‍ സരസ്വതിക്ക് ഭക്ഷണവും നല്‍കിയിരുന്നു. ഇടക്ക് ഗാന്ധിഭവന് പ്രവര്‍ത്തകരും അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയ്നിങ് സെന്ററിലെ ഹെല്‍ത്ത് ഇന്സ്പെക്ടറുമാരുമെത്തി പരിശോധിച്ചിരുന്നു. ഏതാനും ദിവസങ്ങളായി ഇവര്‍ തീര്‍ത്തും അവശയായിരുന്നു.
ഇന്നലെ ഉച്ചയോടെ ആശാപ്രവര്ത്തകരാണു സരസ്വതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. അമ്പലപ്പുഴ പോലീസെത്തിയാണു തൊഴുത്തില്‍നിന്നു മൃതദേഹം പുറത്തെടുത്തത്.
നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ചേന്നാട്ട് വീട്ടുവളപ്പില്‍ സംസ്കരിച്ചു. മകന് സുരേഷ് ഒഴുകയുള്ള മക്കള്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.
മരണവുമായി ബന്ധപ്പെട്ട് 174-ാം വകുപ്പ് ചുമത്തി അസ്വഭാവിക മരണത്തിനു കേസെടുത്തതായി അമ്പലപ്പുഴ പോലീസ് അറിയിച്ചു. സരസ്വതിയുടെ മക്കളെ അടുത്ത ദിവസം ചോദ്യംചെയ്യും.






