ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

ഗ്യാസില്ലാത്ത വിഷുക്കാലം; ഗതികെട്ട്‌ ഹോട്ടല്‍ മേഖല

Authored by Web Desk | Last updated: 16 Apr 2026, 11:46 PM | 2 min read

Print

തൃശൂര്‍; സദ്യയ്‌ക്കും മറ്റ്‌ വിഭവങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നെങ്കിലും വിഷുക്കാലത്തും മിക്ക ഹോട്ടലുകളിലും അടക്കള പാതിയും അടഞ്ഞുകിടന്നു. വിഷു ആഘോഷക്കാലത്ത്‌ പൂത്തുലയേണ്ട കാറ്ററിംഗ്‌ മേഖലയിലും ഇത്തവണ നിരത്താനുള്ളത്‌ തളര്‍ച്ചയുടെ കണക്കുകള്‍. വാണിജ്യ സിലിണ്ടറിന്റെ ലഭ്യതയില്‍ നിയന്ത്രണം വന്നതോടെ പ്രതിസന്ധിയിലായ ഹോട്ടല്‍, കാറ്ററിങ്‌ മേഖല കൂടുതല്‍ തളര്‍ച്ചയിലേക്ക്‌ നീങ്ങുന്നതിന്റെ ലക്ഷണങ്ങളാണ്‌ വിഷുക്കാലത്ത്‌ പ്രകടമായത്‌. വിഷുക്കാലവും കാറ്ററിങ്‌ മേഖലക്ക്‌ തുണയായില്ല.


നഗര ഗ്രാമ വ്യത്യാസമില്ലായെ കൂടുതല്‍ ഹോട്ടലുകള്‍ക്ക്‌ കഴിഞ്ഞ ദിവസങ്ങളില്‍ പൂട്ട്‌ വീണു. പശ്‌ചിമേഷ്യയിലെ സാഹചര്യം സാധാരണ നിലയിലേക്ക്‌ എത്തുമെന്ന പ്രതീക്ഷ ഇനിയും രൂപപ്പെടാത്ത സാഹചര്യത്തില്‍ പാചക വാതകത്തിന്റെ ലഭ്യതയുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്‌.


നഗരങ്ങളില്‍ സാധാരണക്കാര്‍ക്ക്‌ ആശ്രയമായ തട്ടുകടകള്‍ പലതും പൂട്ടിക്കഴിഞ്ഞു. ദോശയും ഓംലറ്റുമാണ്‌ ഇവിടെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞിരുന്നത്‌. മുഴുവന്‍ സമയവും ദോശക്കല്ല്‌ ചൂടായി കിടന്നാല്‍ മാത്രമേ ഇവ തയാറാക്കാന്‍ കഴിയൂ. ഇതിന്‌ ധാരാളം പാചക വാതകം ആവശ്യമായതിനാല്‍ പലരും ഇത്‌ ആദ്യഘട്ടത്തില്‍ തന്നെ നിര്‍ത്തലാക്കിയിരുന്നു. മറ്റു കേന്ദ്രങ്ങളില്‍ തയാറാക്കി എത്തിച്ച ഭക്ഷണം വിളമ്പിയാണ്‌ പലരും പിടിച്ച്‌ നിന്നിരുന്നത്‌. എന്നാല്‍, വിഷു കഴിഞ്ഞതോടെ പലരും കടകള്‍ അടച്ചു പൂട്ടി. വലിയ ഹോട്ടലുകളും ഭാഗികമായി മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്‌.


വിഷു നാളില്‍ വൈവിദ്ധ്യമാര്‍ന്ന വിഭവങ്ങള്‍ നിരത്തി നോട്ടീസടിച്ച്‌ ഓര്‍ഡര്‍ സ്വീകരിച്ചിരുന്ന ഹോട്ടലുകളൊന്നും ഇത്തവണ കാര്യമായ ഇടപെടല്‍ നടത്തിയില്ല. സദ്യ ഒരുക്കി നല്‍കാന്‍ കഴിയാതിരുന്നതിനാല്‍ ചിലര്‍ കറികള്‍ മാത്രം തയാറാക്കി വിതരണം ചെയ്യുകയായിരുന്നു.

വിവാഹ സീസണായിട്ടും സദ്യ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ പലരും മടിക്കുകയാണ്‌. സദ്യ തയാറാക്കി നല്‍കാന്‍ തയാറാകുന്നവര്‍ നിരക്ക്‌ ഉയര്‍ത്തുന്നുണ്ട്‌. വിഭവങ്ങളുടെ എണ്ണം പലരും പരിമിതപ്പെടുത്തി കഴിഞ്ഞു.


ഹോട്ടല്‍, കാറ്ററിങ്‌ മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും തൊഴില്‍ നഷ്‌ടം സംഭവിച്ചിട്ടുണ്ട്‌. അന്യ സംസ്‌ഥാന തൊഴിലാളികളില്‍ പലരും നാട്ടിലേക്ക്‌ മടങ്ങിയിട്ടുണ്ട്‌. ബംഗാള്‍, അസാം സംസ്‌ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്‌ നടക്കുന്നതും തൊഴിലാളികളുടെ മടങ്ങിപ്പോക്കിന്‌ കാരണമായിട്ടുണ്ട്‌.

പാചക വാതക വിതരണ രംഗത്തെ പ്രതിസന്ധി പരിഹൃതമായ ശേഷം മാത്രമേ ഇവരുടെ മടങ്ങി വരവ്‌ ഉണ്ടാകൂ എന്നാണ്‌ ഹോട്ടല്‍ വ്യവസായ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ പ്രതികരണം. ഭക്ഷണ ശാലകളുടെ പ്രവര്‍ത്തനം താളം തെറ്റിയതിന്റെ പ്രതിഫലനം ഇതര മേഖലകളിലേക്കും പടരുന്നുണ്ട്‌. പച്ചക്കറി വില്‍പ്പന ഗണ്യമായി കുറഞ്ഞതായാണ്‌ കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നത്‌.

ഹോട്ടലുകളില്‍ വില വര്‍ധനയും പലരും നടപ്പാക്കി കഴിഞ്ഞു. ചായക്ക്‌ കുറഞ്ഞ വില മിക്കയിടത്തും 15 രൂപയാണ്‌. നേരത്തെ മിക്കയിടത്തും ഇത്‌ 1012 രൂപയായിരുന്നു നിരക്ക്‌. ഊണിന്‌ മിക്ക ഹോട്ടലുകളിലും ശരാശരി 10 രൂപയുടെ വര്‍ധനയുണ്ട്‌.

അവധിക്കാലമായതിനാല്‍ വിദ്യാലയങ്ങളിലെ ഹോസ്‌റ്റലുകള്‍ അടഞ്ഞു കിടക്കുകയാണ്‌. എന്നാല്‍, സ്വകാര്യ ഹോസ്‌റ്റലുകളും പേയിങ്‌ ഗസ്‌റ്റ്‌ സംവിധാനവുമെല്ലാം പ്രതിസന്ധി നേരിടുന്നുണ്ട്‌. കയറ്റുമതിയിലും കുറവുണ്ടായതിനാല്‍ കടുത്ത ആശങ്കയാണ്‌ ഉല്‍പ്പാദന മേഖലയിലുള്ളത്‌. മത്സ്യ മാംസ വില്‍പ്പനയില്‍ കാര്യമായ കുറവ്‌ ഉണ്ടായിട്ടില്ല. വിലയും ഉയര്‍ന്നാണ്‌ നില്‍ക്കുന്നത്‌.


ജിനേഷ്‌ പൂനത്ത്‌

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിനെതിരേ ഭൂമി കൈയേറ്റ ആരോപണം

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിനെതിരേ ഭൂമി കൈയേറ്റ ആരോപണം

ഡോക്‌ടര്‍ റാമിനെ പുറത്താക്കും

ഡോക്‌ടര്‍ റാമിനെ പുറത്താക്കും

മധ്യപ്രദേശ്‌ പോലീസെത്തി; സംരക്ഷണം ആവശ്യപ്പെട്ട്‌ 'കുംഭമേള പെണ്‍കുട്ടി'

മധ്യപ്രദേശ്‌ പോലീസെത്തി; സംരക്ഷണം ആവശ്യപ്പെട്ട്‌ 'കുംഭമേള പെണ്‍കുട്ടി'

ബാറിലെ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ റോഡില്‍ തല്ലിക്കൊന്നു ,ആള്‍ക്കൂട്ടം കാഴ്‌ചക്കാരായി; മൊബൈലില്‍ പകര്‍ത്തി

ബാറിലെ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ റോഡില്‍ തല്ലിക്കൊന്നു ,ആള്‍ക്കൂട്ടം കാഴ്‌ചക്കാരായി; മൊബൈലില്‍ പകര്‍ത്തി

കൊടുംചൂട്‌ തുടരും; 12 ജില്ലകളില്‍ മഞ്ഞ അലെര്‍ട്ട്‌

കൊടുംചൂട്‌ തുടരും; 12 ജില്ലകളില്‍ മഞ്ഞ അലെര്‍ട്ട്‌

No Image

വേനലവധി: സ്‌പെഷല്‍ ക്ലാസില്ലെന്ന്‌ മന്ത്രി; തോറ്റവര്‍ക്ക്‌ ക്ലാസ്‌ വേണമെന്ന്‌ വകുപ്പ്‌