
ചണ്ഡീഗഡ്: ഇരട്ട ബലാത്സംഗകുറ്റത്തിന് കോടതി ശിക്ഷിച്ച സ്വയം പ്രഖ്യാപിത ആള് ദൈവം ഗുര്‍മിത് റാം റഹിം സിങ്ങിനെതിരെ ആരോപണമുന്നയിച്ച സന്യാസിക്ക് വധഭീഷണി. മാധ്യമങ്ങള്‍ക്കാണ് ഇത്തരം ഭീഷണി കത്ത് ലഭിച്ചത്. ഖുര്‍ബാനി ഗാങ് എന്ന സംഘടനയുടെ പേരില്‍ മാധ്യമങ്ങള്‍ക്കു ലഭിച്ച കത്തിലാണ് ആറു വര്‍ഷത്തോളം ദേരയില്‍ അന്തേവാസിയായിരുന്നു ഗുരുദാസ് സിങ് ടൂറിനെതിരെയാണ് ഭീഷണിയുള്ളത്. ഭീഷണിക്കത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും പരാമര്‍ശമുണ്ട്.
നേരത്തേയും ഇത്തരത്തില്‍ ഗുരുദാസ് സിങ്ങിന് നേരെ ആക്രമണമുണ്ടായിരുന്നു. ആള്‍ദൈവത്തിനെതിരായ വിധി വന്നദിവസം സന്യാസിയുടെ വസതിയിലെ സിസിടിവി ക്യാമറകള്‍ ഒരുസംഘം തകര്‍ത്തിരുന്നു. ഇതും കൂടി ഉള്‍പെടുത്തിയാണ് ഇദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്. പോലീസ് കേസെടുത്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ സന്യാസിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കത്തിന്റെ ഉറവിടം പരിശോധിച്ചു വരികയാണെന്നു പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഗുര്‍മീതിന്റെ ദത്തുപുത്രി ഹണി പ്രീതിനോട് പോലീസ് മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഹണിപ്രീതുമായി അച്ഛന് മകള്‍ ബന്ധമായിരുന്നില്ലെന്നും, ഇത് അറിയാവുന്ന തന്നിക്ക് വധഭീഷണി ഉയര്‍ത്തിയിരുന്നുവെന്നും ഭര്‍ത്താവ് വിശ്വാസ് ഗുപ്തയുടെ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍, വിശ്വാസിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് കാണിച്ച് ബന്ധു വിനയ് തനേജ രംഗത്തുവന്നിരുന്നു.
അതിനിടയില്‍ ഹണിപ്രീത് കീഴടങ്ങിയേക്കുമെന്നും സൂചനകളുണ്ട്. പോലീസിന് മുന്‍പാകെ കീഴടങ്ങാന്‍ നേരത്തെ ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.






