
ന്യൂഡല്‍ഹി: ബീഫ് കയറ്റുമതിയില്‍ ഇന്ത്യയില്‍ അഞ്ചിരട്ടിയുടെ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ദക്ഷിണേന്ത്യന്‍ തുറമുഖങ്ങള്‍ വഴി വന്‍വര്‍ധനയെന്ന് കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പാള്‍ ഉത്തരേന്ത്യന്‍ തുറമുഖങ്ങളില്‍ കുറവാണുണ്ടായിരിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തരേന്ത്യന്‍ തുറമുഖങ്ങളില്‍ മുംബൈയില്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്നുമാണ് ബീഫ് കയറ്റുമതി കുറഞ്ഞിരിക്കുന്നത്. 14.76ല്‍ നിന്നും 13.31 ലക്ഷമായാണ് കുറഞ്ഞത്. ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളില്‍ നിന്ന് വളരെ ദൂരെയാണ് ബീഫ് സംസ്കരിക്്കുന്ന കേന്ദ്രങ്ങള്‍. ഇതുമൂലം, അനധികൃതമായാണോ കയറ്റുമതി നടത്തുന്നതെന്ന സംശയമാണ് ഉദ്യോഗസര്ക്കുള്ളത്. വിദേശങ്ങളിലേക്ക് ബീഫ് കയറ്റുമതി നടത്തുന്നതെന്ന് സംശയമാണ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്.
മൈക്രോബയോളജിക്കല്‍ ടെസ്റ്റ് ഉള്‍പ്പടെ പൂര്‍ത്തിയായെങ്കില്‍ മാത്രമെ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താന്‍ സാധിക്കുകയൊള്ളു. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് പ്രാദേശിക ഉപയോഗത്തിന് മാത്രമായുള്ള കയറ്റുമതിയാണ്.
രാജ്യത്തെ ബീഫ് കയറ്റുമതിയുടെ ഭൂരിപക്ഷവും നിയന്ത്രിക്കുന്നത് സംഘപരിവാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് നിന്ന് കയറ്റുമതി നടത്തുന്ന ബീഫിന്റെ ഗുണനിലവാരത്തെ സംബന്ധിച്ചും ആശങ്കകള്‍ ഉയര്‍ന്നിരിക്കുന്നത്.






