കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനിലെ സ്ഥാനങ്ങള്‍ ടി.സി മാത്യു രാജിവച്ചു. കെ.സി.എയുടെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനമാണ് മാത്യു രാജിവച്ചത്. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് രാജി. ടി.സി മാത്യുവിന്റെ രാജി കെ.എസി.എ ഔദ്യോഗിമായി പ്രഖ്യാപിച്ചേക്കും. അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവച്ചതിനാല്‍ ടി.സി മാത്യുവിന്റെ ബി.സി.സി.ഐ അംഗത്വം നഷ്ടമായേക്കും. അതേസമയം ലോധ കമ്മറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് രാജിയെന്നാണ് കെ.സി.എയുടെ വിശദീകരണം.






