കുറ്റിപ്പുറം: തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ ചികിത്സ നടത്താന്‍ അവഗണിച്ചതിനെ തുടര്‍ന്ന് മദ്യപിച്ച് വഴക്കുണ്ടാക്കി ഒടിഞ്ഞു തൂങ്ങിയ കാലുകളുമായി തമിഴ്നാട് സ്വദേശിക്ക് 350 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വന്ന സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വന്‍ തുക ചോദിച്ചതായി പരാതി. രാത്രി ശസ്ക്രക്രിയ നടക്കില്ലെന്ന് ആദ്യം പറഞ്ഞ മെഡിക്കല്‍ കോളേജ് അധികൃതര്‍ രോഗിയോട് 45,000 രൂപ ഉടന്‍ അടയ്ക്കണമെന്നും അല്ലെങ്കില്‍ ചികിത്സ നടത്തില്ലെന്ന് പറഞ്ഞതായിട്ടാണ് ആരോപണം.
ഓപ്പറേഷന് ശേഷം പണം നല്കിയാല് മതിയോ എന്ന് ചോദിച്ചപ്പോള്‍ അങ്ങിനെയാണെങ്കില്‍ പറ്റില്ലെന്ന് പറഞ്ഞതായുമാണ് വിവരം. സംഭവത്തില്‍ പോലീസ് പരിക്കേറ്റ തിരുച്ചിറപ്പള്ളി അരിയലൂര്‍ സ്വദേശി രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും. ഉച്ചയോടെയാകും മൊഴിയെടുക്കുക. മൊഴിയുടെ അടിസ്ഥാനത്തില്‍ ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരേ നടപടിയെടുക്കും. ഗുരുതരാവസ്ഥയില്‍ തമിഴ്നാട് സ്വദേശിക്ക് ചികിത്സ നല്കാന് കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ തയ്യാറാകാതെ വന്നതോടെ കോയമ്പത്തൂരില്‍ കൊണ്ടുപോയിയാണ് ചികിത്സ നല്‍കേണ്ടി വന്നത്. കഴിഞ്ഞ ദിവസം രാത്രി പത്തരയ്ക്കായിരുന്നു രാജേന്ദ്രന് കൂടെ താമസിക്കുന്ന ബന്ധു കോടീശ്വരനില്‍ നിന്നും വെട്ടു കിട്ടിയത്.
പഴയ റെയില്‍വേ ഗേറ്റിന് സമീപത്തെ വാടകവീട്ടിലെ താമസക്കാരനായ രാജേന്ദ്രനും ബന്ധു കോടീശ്വരനും തമ്മില്‍ മദ്യപിക്കുന്നതിനിടയില്‍ തര്‍ക്കമുണ്ടാകുകയും സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. തുടര്‍ന്ന കോടീശ്വരന് രാജേന്ദ്രന്റെ കാലിലും കയ്യിലും വെട്ടുകയായിരുന്നു. വെട്ടേറ്റ് കാല്‍പ്പാദം ഒടിഞ്ഞു തൂങ്ങി. ഒപ്പമുണ്ടായിരുന്നവര്‍ പെട്ടെന്ന് രാജേന്ദ്രനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും നിര്‍ദേശിച്ചത് അനുസരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. എന്നാല്‍ കോഴിക്കോട്ടേയ്ക്കോ കോട്ടയത്തേയ്ക്കോ കൊണ്ടു പോകാനായിരുന്നു ഇവിടെ നിന്നും നിര്‍ദേശിച്ചത്. ഇതേ തുടര്‍ന്ന് കോഴിക്കോട്ട് എത്തിച്ചപ്പോള്‍ രാത്രി ശസ്ത്രക്രിയ നടത്താനാകില്ലെന്ന് പറഞ്ഞു. തുടര്‍ന്നാണ് ഇവിടെ നിന്നും 350 കിലോമീറ്റര്‍ സഞ്ചരിച്ച് കോയമ്പത്തൂരില്‍ എത്തുകയും നില വഷളാകുന്നതിനെ തുടര്‍ന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Comments