പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ദീർഘകാലമായി ലൈംഗിക ചൂഷണത്തിനിരയായെന്ന പരാതിയിൽ അച്ഛനടക്കം ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടകക്കെട്ടിടത്തിന്റെ ഉടമയെയും അതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
പരാതി പ്രകാരം, പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനിൽ നിന്ന് ആദ്യമായി ലൈംഗിക ചൂഷണം നേരിട്ടത്. നിലവിൽ വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സഹപാഠികളോടാണ് പെൺകുട്ടി താൻ നേരിട്ട ലൈംഗിക ചൂഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് വിവരം ശിശുക്ഷേമ സമിതി (CWC) വഴി പൊലീസിലെത്തുകയും കേസെടുക്കുകയുമായിരുന്നു. മലയാലപ്പുഴ പൊലീസാണ് അന്വേഷണം നടത്തുന്നത്. കേസുകളിലൊന്ന് പെരുനാട് പൊലീസിന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

Comments