തിരുവനന്തപുരം: കള്ള് ഷാപ്പുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കി എക്‌സൈസ് വകുപ്പ്. ലൈസൻസില്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാതെ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും ശിക്ഷാനടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. 'ഓപ്പറേഷൻ ശുദ്ധി'യുടെ ഭാഗമായാണ് പരിശോധനയും നടപടികളും ശക്തമാക്കുന്നത്.
കള്ള് ഷാപ്പുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച് വ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഇതിന് മുമ്പും ഭക്ഷ്യസുരക്ഷാ ലൈസൻസുമായി ബന്ധപ്പെട്ട് എക്‌സൈസ് ഉത്തരവിറക്കിയിരുന്നെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും കർശന നിർദേശവുമായി വകുപ്പ് രംഗത്തെത്തിയത്.

Comments