തിരുവനന്തപുരം : മുന്‍കൂര്‍ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് ഗുണ്ടാനേതാവ് അര്‍ജുന്‍ ആയങ്കി. പിടിക്കാമെങ്കില്‍ പിടിച്ചോളാന്‍ സമൂഹമാധ്യമം വഴിയാണ് വെല്ലുവിളി. കീഴടങ്ങാന്‍ ഉദ്ദേശ്യമില്ലെന്നും കോതമംഗലം സിഐക്ക് കൊടുക്കേണ്ടത് കൊടുക്കുമെന്നുമാണ് പറഞ്ഞിരിക്കുന്നത്.
കോതമംഗലം പുന്നേക്കാട്ടെ റിസോര്‍ട്ടില്‍ നിന്ന് അര്‍ജുനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത എസ്എച്ച്ഒയക്ക് എതിരെയായിരുന്നു ഭീഷണി. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് അര്‍ജുന്‍ ആയങ്കി.
നിലവില്‍ ഒളിവിലാണെങ്കിലും തുടര്‍ച്ചയായി ഫേസ്ബുക്കില്‍ ഇയാളുടെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ സ്റ്റീല്‍ ബേഡിന്റെ ഭാഗമായി നടന്ന പരിശോധനയിലായിരുന്നു അര്‍ജുനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുക്കുന്നത്.

Comments