ന്യൂഡൽഹി: അരവിന്ദ്‌കെജ്‌രിവാളിന്റെ ഇൻസ്റ്റ അക്കൗണ്ടിന് ഇന്ത്യയിൽ നിയന്ത്രണം. കാരണം ചോദിച്ചപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ല എന്നും മെറ്റ പക്ഷപാതപരമായ സമീപനമാണ് നടത്തുന്നതെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്കിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ അബദ്ധത്തിൽ നീക്കം ചെയ്ത സംഭവത്തിൽ മെറ്റ സർക്കാരിനോട് മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ ആരോപണം വന്നിരിക്കുന്നത്.
“ഇത് വളരെ മോശം സേവനമാണ്. നമ്മുടെ പ്രധാനമന്ത്രിക്ക് മുന്നിൽ ഇത്രയധികം തലകുനിക്കേണ്ടതില്ല. അല്ലെങ്കിൽ ഇന്ത്യയിൽ അദ്ദേഹത്തിന്റെ അക്കൗണ്ട് മാത്രം പ്രവർത്തിക്കാൻ അദ്ദേഹം നിങ്ങളെ അനുവദിക്കൂ," അദ്ദേഹം എക്സിൽ കുറിച്ചു. മെറ്റയുടെ ഇന്ത്യ ഓഫിസിലെ ഉദ്യോഗസ്ഥർ നിയന്ത്രണത്തെക്കുറിച്ച് തന്നോട് വാക്കാൽ പറഞ്ഞെങ്കിലും, നടപടിയുടെ കാരണം വെളിപ്പെടുത്താനോ അത് എങ്ങനെ മാറ്റിയെടുക്കാം എന്ന് വിശദീകരിക്കാനോ തയ്യാറായില്ലെന്ന് കെജ്‌രിവാൾ ആരോപിച്ചു. കമ്പനിക്ക് അയച്ച ഇമെയിലുകൾക്ക് പതിവ് മറുപടികൾ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി മെറ്റ സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും താൽപ്പര്യങ്ങൾക്ക് അധികം അടിപ്പെട്ടുപോകുന്നുവെന്ന് കുറ്റപ്പെടുത്തുന്ന രീതിയിലാണ് അരവിന്ദ് കെജ്‌രിവാൾ ഈ പരാമർശം നടത്തിയത്.
എക്സിലെ പോസ്റ്റിൽ മെറ്റയെയും മെറ്റ ഇന്ത്യയെയും ടാഗ് ചെയ്തുകൊണ്ട് തന്റെ അക്കൗണ്ട് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു." എന്തുകൊണ്ടാണ് നിങ്ങൾ എന്റെ അക്കൗണ്ട് നിയന്ത്രിച്ചത്? നിങ്ങളുടെ ഇന്ത്യ ഓഫിസിൽ നേരിട്ട് അന്വേഷിച്ചപ്പോൾ എന്റെ അക്കൗണ്ട് ഇന്ത്യയിൽ നിയന്ത്രിച്ചിരിക്കുന്നുവെന്നും ലഭ്യമല്ലെന്നും അറിയാൻ കഴിഞ്ഞു. എന്തുകൊണ്ട്? നിങ്ങളുടെ ഓഫിസിലുള്ള ആരും കാരണങ്ങൾ പറയുന്നില്ല. നിയന്ത്രണങ്ങൾ എങ്ങനെ നീക്കം ചെയ്യാമെന്ന് ആരും നിർദ്ദേശിക്കുന്നതുമില്ല. അയച്ച ഇമെയിലുകൾക്കെല്ലാം പതിവ് രസീത് മറുപടി അല്ലാതെ മറ്റ് പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല” എന്നും കുറിച്ചിരിക്കുന്നു.

Comments