
ന്യൂഡല്‍ഹി: യുഎന്നില്‍ പരസ്പരം ആരോപണം ഉന്നയിച്ച് നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കെതിരേ ആഞ്ഞടിച്ച പാകിസ്താന്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഭീകരനെന്നും ആര്‍എസ്എസിനെ ഭീകരസംഘടനയെന്നും പാക് വിദേശകാര്യമന്ത്രി വിളിച്ചു. ഗുജറാത്ത് കലാപത്തില്‍ മുസ്ളീങ്ങളുടെ രക്തംപുരണ്ട കൈകളുള്ള ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് യഥാര്‍ത്ഥ ഭീകരനെന്നും ആര്‍എസ്എസ് എന്ന ഭീകര പാര്‍ട്ടിയാണ് ഇന്ത്യ ഭരിക്കുന്നതെന്നും ജിയോ ടെലിവിഷന്‍ നല്കിയ അഭിമുഖത്തിലാണ് പാക് വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫ് ഇക്കാര്യം ശക്തമായി പറഞ്ഞത്.
പാകിസ്താന് ഭീകരത കയറ്റിയയയ്ക്കുന്ന രാജ്യമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആരോപിച്ചിരുന്നു. എന്നാല വസ്തുതാപരമായി നോക്കിയാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് യഥാര്‍ത്ഥ തീവ്രവാദിയെന്നും ഗുജറാത്തിലെ മുസ്ളീങ്ങളുടെ ചോര അദ്ദേഹത്തിന്റെ കൈകളില്‍ പറ്റിയിരിക്കുന്നതെന്നും പറഞ്ഞു. ഇന്ത്യ ഭരിക്കുന്നത് ഭീകരസംഘടന ആര്‍എസഎസ് ആണെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഭീകരത തങ്ങളുടെ നാട്ടില്‍ ജന്മമെടുക്കുന്നുണ്ടെന്ന് ആസിഫ് സമ്മതിച്ചിരുന്നു. മുംബൈ ഭീകരാക്രണത്തിന്റെ ബുദ്ധികേന്ദ്രമായ ഹഫീസ് സയീദിനെ പോലെയുള്ളവര്‍ പാകിസ്താന് വലിയ ബാദ്ധ്യതയാണെന്നും പറഞ്ഞിരുന്നു.
ഇത്തരം ബാദ്ധ്യതകളെ കൈകാര്യം ചെയ്യാനുള്ള സമ്പത്ത് പാകിസ്താന്റെ പക്കലില്ല. എന്നാല്‍ സീദിനെപോലെയുള്ളവരെ സൃഷ്ടിച്ചതിന്റെ കുറ്റം പാകിസ്താന് അമേരിക്കയ്ക്ക് മുകളിലേക്ക വെയ്ക്കുകയും ചെയ്തു. 20 വര്‍ഷം മുമ്പ് അമേരിക്കയുടെ കാമുകികളായിരുന്നെന്നും ആളും അര്‍ത്ഥവും നല്കി പരിപോഷിപ്പിച്ചത് വൈറ്റ്ഹൗസാണെന്നം ഇപ്പോള്‍ തുലഞ്ഞുപേകാന് പറയുന്നു. അടുത്ത കാലത്ത തീവ്രവാദത്തിന്റെ കാര്യത്തില്‍ ഏറ്റവും വിമര്‍ശനം നേരിടുന്ന രാജ്യമാണ് പാകിസ്താന്. ചാവേറുകളുടെ ഏജന്റുകള്‍ക്കും അക്രമത്തിനും ഭീകരതയ്ക്കും ഇഷ്ടമുള്ള ഇടമാണ് അമേരിക്കയെന്ന് ട്രംപ് ആഗസ്റ്റില്‍ പറഞ്ഞിരുന്നു.
സെപ്തംബറില്‍ പാകിസ്താന് തീവ്രവാദ ഗ്രൂപ്പുകളായ ലഷ്ക്കര്‍ ഇ തയ്ബ, ജെയ്ഷ് ഇ മുഹമ്മദ് എന്നീ സംഘടനകള്‍ക്കെതിരേ ഇന്ത്യയും ജപ്പാനും സംയുക്ത പ്രസ്താവനകള്‍ ഇറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന പത്താന് കോട്ട് ആക്രമണത്തിന് പിന്നിലും ജെയ്ഷ് ഇ മുഹമ്മദിന്റെ തലവന്‍ മസൂദായിരുന്നു. ബ്രിക്സ് രാജ്യങ്ങളോടു ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം ചൈന നടത്തിയ ഉച്ചകോടിയിലും ഇന്ത്യ ഈ വാദം ഉന്നയിച്ചിരുന്നു. താലിബാന്, അല്‍ കൊയ്ദ, ഹക്കാനി നെറ്റ്വര്‍ക്ക് എന്നിവയെയെല്ലാം ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഭീകരത ഉല്‍പ്പാദിപ്പിക്കുന്നത് പാകിസ്താന്റെ നയമാണെന്ന് കഴിഞ്ഞയാഴ്ച അഫ്ഗാനിസ്ഥാനും യുഎന്നില്‍ വ്യക്തമാക്കിയിരുന്നു.






